Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:41 AM IST Updated On
date_range 5 March 2022 5:41 AM ISTസംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി; പാലക്കാട്, തിരുവനന്തപുരം, പത്തനംതിട്ട സെമിയിൽ
text_fieldsbookmark_border
പത്തനംതിട്ട: സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി ചാമ്പ്യന്‍ഷിപ്പിൻെറ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്നുനടക്കും. ആതിഥേയരായ പത്തനംതിട്ട വെള്ളിയാഴ്ച വൈകീട്ട് നടന്ന മത്സരത്തില്‍ കൊല്ലത്തെ പരാജയപ്പെടുത്തി സെമിയിലെത്തി. ഏകപക്ഷീയമായ മൂന്ന് ഗോളുകളാണ് കൊല്ലത്തിനെതിരെ നേടിയത്. ശ്രീലക്ഷ്മി, ദേവാനന്ദ, നിരഞ്ജന എന്നിവരാണ് ഗോളുകള്‍ നേടിയത്. ശനിയാഴ്ച രാവിലെ നടക്കുന്ന എറണാകുളവും മലപ്പുറവും തമ്മിലെ മത്സരത്തിലെ വിജയികളെ വൈകീട്ടത്തെ സെമിഫൈനലില്‍ പത്തനംതിട്ട നേരിടും. പാലക്കാട്, തിരുവനന്തപുരം ടീമുകളും സെമിഫൈനലിലെത്തി. ഇവരുടെ സെമി ഫൈനല്‍ മത്സരവും നടക്കും. ആദ്യപാദ മത്സരങ്ങളില്‍ മലപ്പുറം തൃശൂരിനെയും (1 -0) പാലക്കാട് കോഴിക്കോടിനെയും (7-0), തിരുവനന്തപുരം കണ്ണൂരിനെയും (9-0), എറണാകുളം തൃശൂരിനെയും (3-0), പരാജയപ്പെടുത്തിയിരുന്നു. ഫൈനല്‍ ഞായറാഴ്ച ഉച്ചയ്ക്കാണ്. PTL 14 MALSARAM സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി ചാമ്പ്യന്‍ഷിപ്പിൻെറ ഉദ്ഘാടന മത്സരത്തിൽ പത്തനംതിട്ടയും കൊല്ലവും ഏറ്റുമുട്ടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story