Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമദ്യപിച്ച് ബസോടിച്ച...

മദ്യപിച്ച് ബസോടിച്ച ഡ്രൈവർ പിടിയിൽ

text_fields
bookmark_border
പത്തനംതിട്ട: മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെ പത്തനംതിട്ട പൊലീസ് അറസ്റ്റ്​ ചെയ്തു. ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി രാജേഷിനെയാണ് (35) അറസ്റ്റ്​ ചെയ്തത്. ചെങ്ങന്നൂർ-പത്തനംതിട്ട-റാന്നി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് പത്തനംതിട്ട സ്റ്റാൻഡിൽ എത്തിയപ്പോൾ പൊലീസ് ബസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. വൈകീട്ട്​ 4.30ഓടെയാണ് പിടികൂടിയത്. ചെങ്ങന്നൂർനിന്ന്​ ബസ് പുറപ്പെട്ടപ്പോൾതന്നെ അമിത വേഗതയിലായിരുന്നു. ബസിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ ധാരാളം യാത്രക്കാരുമുണ്ടായിരുന്നു. യാത്രക്കാർ ഭയന്നാണ് ഇരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story