Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഡിജിറ്റൽ സേവനവുമായി...

ഡിജിറ്റൽ സേവനവുമായി റാന്നി പഞ്ചായത്ത്

text_fields
bookmark_border
ഡിജിറ്റൽ സേവനവുമായി റാന്നി പഞ്ചായത്ത്
cancel
റാന്നി: 'സമ്പർക്കരഹിത പണമിടപാട് പ്രോത്സാഹിപ്പിക്കുക' ഉദ്ദേശ്യത്തോടെ ഡിജിറ്റലൈസ്ഡ് പേയ്മെന്‍റ്​ സംവിധാനവുമായി റാന്നി പഞ്ചായത്ത്. ഡിജിറ്റൽ വത്കരണ നയത്തി‍ൻെറ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി. സൗകര്യം പ്രയോജനപ്പെടുത്തി ജനങ്ങൾക്ക്​ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് മുഖേന വിവിധ സേവനങ്ങൾക്കുള്ള പണം അടക്കാം. കൂടാതെ ക്യു ആർ കോഡു മുഖേനയുള്ള പേയ്മെന്‍റ്​ സൗകര്യവും ലഭ്യമാണ്. റാന്നി പഞ്ചായത്തു കാര്യാലയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ്​ ശോഭ ചാർലി ഡിജിറ്റൽ സേവനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ സച്ചിൻ വയല, പ്രസന്നകുമാരി, മുൻ പ്രസിഡന്‍റ്​ ശശികല രാജശേഖരൻ, സന്ധ്യദേവി, മന്ദിരം രവീന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ്, പഞ്ചായത്ത്‌ ഉദ്യോഗസ്ഥരായ സുജാത നെപ്പോളിയൻ, രവീന്ദ്രനാഥ്, അനീഷ്‌കുമാർ, സൗത്ത് ഇന്ത്യൻ ബാങ്ക്​ റാന്നി ക്ലസ്റ്റർ മേധാവി ജിൻസ് ജോസ്, മന്ദിരം ശാഖ മാനേജർ ശ്രീകാന്ത് കെ.വിജയ്, സജിത് എസ്.പിള്ള എന്നിവർ പങ്കെടുത്തു. ptl rni_1 digital ഫോട്ടോ: റാന്നി പഞ്ചായത്തിലെ ഡിജിറ്റൽ സേവനങ്ങളുടെ ഉദ്​ഘാടനം പ്രസിഡന്‍റ്​ ശോഭ ചാർളി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story