Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുതുവാക്കൽ...

പുതുവാക്കൽ വായനശാലക്ക്​​​ പുരസ്​കാരം

text_fields
bookmark_border
പത്തനംതിട്ട: തുരുത്തിക്കാട് ബി.എ.എം കോളജ് സ്ഥാപകൻ റവ. ഡോ. ടി.സി. ജോർജി‍ൻെറ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന് കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയെ തെരഞ്ഞെടുത്തു. ഗ്രാമീണ മേഖലയുടെ വിദ്യാഭ്യാസ സാംസ്കാരിക ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകുന്ന അവാർഡാണിത്. 1957ൽ പ്രവർത്തനം ആരംഭിച്ച വായനശാലയിൽ പതിനായിരത്തോളം പുസ്തകങ്ങളുണ്ട്. ബാലവേദി, യുവജനവേദി തൊഴിൽ പരിശീലങ്ങൾ, നിർധനരായ ആളുകളെ സഹായിക്കുന്ന പദ്ധതികൾ, സ്കോളർഷിപ് വിതരണം എന്നിവ നടത്തുന്നുണ്ട്​. ഏഴിന്​ കോളജിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വാർത്തസമ്മേളനത്തിൽ പുരസ്കാര സമിതി സെക്രട്ടറി ഡോ. ജോസ് പാറക്കടവിൽ, കൺവീനർ ഡോ. അനീഷ് കുമാർ, ഡോ. അലക്സ് മാത്യു എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story