Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുസല്യാർ എൻജിനീയറിങ്​...

മുസല്യാർ എൻജിനീയറിങ്​ കോളജിൽ ബോധവത്​കരണ പരിപാടി

text_fields
bookmark_border
പത്തനംതിട്ട: മുസല്യാർ എൻജിനീയറിങ്​ കോളജും വിവിധ സർക്കാർ വകുപ്പുകളും സംയുക്തമായി ചേർന്ന് 'പ്രതീക്ഷ 2022' പേരിൽ ചൊവ്വാഴ്ച വിദ്യാർഥികൾക്കായി ബോധവത്​കരണ പരിപാടി നടത്തും. രാവിലെ 10ന് മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ പി.ഐ. ഷരീഫ് മുഹമ്മദ് അധ്യക്ഷതവഹിക്കും. വിദ്യാർഥികൾക്ക് ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ എങ്ങനെ ലഘൂകരിക്കാം, പരീക്ഷയെ ഭയരഹിതമായി എങ്ങനെ സമീപിക്കാം എന്ന വിഷയത്തിൽ ഗോപിനാഥ് മുതുകാട് ക്ലാസെടുക്കും. എക്സൈസ് വകുപ്പ് നടത്തുന്ന കൗമാരത്തെ നശിപ്പിക്കുന്ന ലഹരിവിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സരം, ഗതാഗത നിയമപരിപാലനം വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരം, ആരോഗ്യത്തെ നശിപ്പിക്കുന്ന ഭക്ഷണരീതി വിഷയത്തിൽ പ്രസംഗ മത്സരം എന്നിവയും നടത്തും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. എ. എസ്. അബ്ദുൽ റഷീദ്, കൺവീനർ പ്രഫ. സി. വിനോദ്, പ്രഫ. എൽ. ലിജേഷ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story