Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറവന്യൂ ഉദ്യോഗസ്ഥർ...

റവന്യൂ ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിച്ചു

text_fields
bookmark_border
പത്തനംതിട്ട: യുക്രെയ്നിലെ യുദ്ധമേഖലയിൽ കുടുങ്ങിയ പത്തനംതിട്ട ചുരുളിക്കോട് സ്വദേശി മുഹമ്മദ് അൻസിൽ, പത്തനംതിട്ട മുസ്​ലിയാർ കോളജ് ജങ്​ഷന് സമീപമുള്ള അഭിജിത് എന്നീ വിദ്യാർഥികളുടെ വീടുകൾ വെള്ളിയാഴ്ച കോഴഞ്ചേരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ഡി. ബാബുലാലി‍ൻെറ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ചു. കുട്ടികൾ യുദ്ധസ്ഥലത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാതാപിതാക്കൾ ഡെപ്യൂട്ടി തഹസിൽദാറോട് പറഞ്ഞു. കുട്ടികളെ എത്രയുംവേഗം നാട്ടിൽ എത്തിക്കുന്നതിന് ശ്രമങ്ങൾ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. കലക്ടറുടെ നിർദേശപ്രകാരമായിരുന്നു സന്ദർശനം. താലൂക്ക് ഓഫിസ് ജീവനക്കാരായ കെ. മനോജ്കുമാർ, വി.കെ. ശ്രീജിത്, അജയകുമാർ എന്നിവരും ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story