Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിദ്യാർഥികളുടെ വീടുകൾ...

വിദ്യാർഥികളുടെ വീടുകൾ ആന്‍റോ ആന്‍റണി എം.പി സന്ദർശിച്ചു

text_fields
bookmark_border
വിദ്യാർഥികളുടെ വീടുകൾ ആന്‍റോ ആന്‍റണി എം.പി സന്ദർശിച്ചു
cancel
പന്തളം: യുക്രെയ്​നിൽ അകപ്പെട്ട ഇരട്ട കുട്ടികളായ ദേവദത്ത് പിള്ള, ദേവനാഥ് പിള്ള എന്നിവരെ ഉടൻ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആന്‍റോ ആന്‍റണി എം.പി കുട്ടികളുടെ വീട്ടിലെത്തി അറിയിച്ചു. പെരുമ്പുളിക്കൽ അമരാവധി വീട്ടിലെത്തി എം.പി ഇവരു​ടെ രക്ഷാകർത്താക്കളുമായി സംസാരിച്ചു. യുക്രെയ്നിലെ വിനിസ്യയിൽ നിന്ന്​ തിരിച്ചു നാട്ടിൽ എത്തുന്നതുവരെയും എം.പിയുടെ കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് രക്ഷാകർത്താക്കൾക്ക് ഉറപ്പുനൽകി. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ എം.ജി. കണ്ണൻ, രഘു പെരുമ്പുളിക്കൽ, കിരൺ കുരമ്പാല, മോഹനൻപിള്ള, കരൂർ കൃഷ്ണൻ നായർ, മഹേഷ്, അബിൻ ശിവദാസ്, അമ്പരീക്ഷ് എന്നിവർ എം.പിയോടൊപ്പം വീട്ടിലെത്തിയിരുന്നു. ഫോട്ടോ: ആന്‍റോ ആൻറണി എം.പി കുട്ടികളുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story