Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരിച്ചെത്തി ആർദ്ര...

തിരിച്ചെത്തി ആർദ്ര രമേശ്: ആനന്ദക്കണ്ണീർ പൊഴിച്ച് കുടുംബം

text_fields
bookmark_border
തിരിച്ചെത്തി ആർദ്ര രമേശ്: ആനന്ദക്കണ്ണീർ പൊഴിച്ച് കുടുംബം
cancel
അടൂർ: യുദ്ധഭൂമിയിൽനിന്ന് സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിയ മകളെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും നാട്ടുകാരും ഒത്തുകൂടി. യുക്രെയ്ൻ വിനിക്സിയയിലെ നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ മൂന്നാംവർഷ മെഡിക്കൽ വിദ്യാർഥിനി ആർദ്ര രമേശാണ് അടൂർ ചേന്നമ്പള്ളിയിലെ വീട്ടിൽ വ്യാഴാഴ്ച അർധരാത്രിയോടെ എത്തിയത്. ചേന്നമ്പള്ളി 'കേദാര'ത്തിൽ ബി. രമേശി‍ൻെറയും എസ്. ദീപയുടെയും മകളായ ആർദ്ര വടക്ക് യുക്രെയ്ൻ ഭാഗത്ത് കോളജി‍ൻെറ സമീപത്തുള്ള യൂനിവേഴ്സിറ്റി ഹോസ്റ്റലിലായിരുന്നു താമസം. അവിടെനിന്ന്​ നാട്ടിലേക്ക് മടങ്ങാൻ ഏറെ ബുദ്ധിമുട്ടേണ്ടിവന്നുവെന്ന് ആർദ്ര പറഞ്ഞു. ആദ്യം റൊമാനിയ അതിർത്തിയിൽ പോകാൻ വാഹനം കിട്ടിയില്ല. തുടർന്ന് ബസിൽ ആറ് മണിക്കൂർ സഞ്ചരിച്ച് റൊമാനിയ അതിർത്തിക്ക് എട്ട് കിലോമീറ്റർ അകലെ എത്തി. 60 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അവിടെനിന്ന് കാൽനടയായി അതിർത്തിയിൽ എത്തുകയും അവിടെ മൂന്ന് ദിവസം തങ്ങുകയും ചെയ്തു. ഒരു മണിക്കൂറിൽ 100 യുക്രെയ്ൻകാരെ അതിർത്തി കടത്തിവിടുമ്പോൾ 10 ഇന്ത്യക്കാരെ മാത്രമാണ് കയറ്റിവിടുന്നത്. ഇതോടെ ഇവിടെ വലിയ തിക്കും തിരക്കുമായി. അതിർത്തിയിൽ തള്ളലായതോടെ യുക്രെയ്ൻ പട്ടാളം വിദ്യാർഥികൾക്കുനേരെ കുരുമുളക് ലായനി സ്പ്രേ ചെയ്തതായി ആർദ്ര പറഞ്ഞു. അതിർത്തി കടന്ന് തങ്ങാൻ സൗകര്യം അവിടത്തെ സർക്കാർ നൽകിയിരുന്നു. ആവശ്യത്തിനു ഭക്ഷണവും ലഭിച്ചു . ഇവിടെ ഒരു ക്യാമ്പിൽ 450 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഇതിൽ ആർദ്ര ഉൾപ്പെടെ 110 പേരെ ബസിൽ കയറ്റി ബുച്ചാറസ്റ്റ് വിമാനത്താവളത്തിൽ എത്തിച്ചു. അവിടെ രണ്ട് ദിവസം താമസിച്ചു. എയർ ഏഷ്യ വിമാനത്തിൽ വ്യാഴാഴ്ച രാത്രി 10.30ന് കൊച്ചിയിൽ എത്തി. PTL ADR Ukraine യുക്രെയ്നിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയ ആർദ്ര രമേശ് കുടുംബത്തോടൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story