Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:35 AM IST Updated On
date_range 4 March 2022 5:35 AM ISTകോന്നി കെ.എസ്.ആർ.ടി.സി യാർഡ് നിർമാണം പുരോഗമിക്കുന്നു
text_fieldsbookmark_border
ഡിപ്പോക്കല്ലാതെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ ഭൂമി തിരിച്ചെടുക്കാൻ പഞ്ചായത്തിന് അധികാരം കോന്നി: കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമാണം പുരോഗമിക്കുന്നു. കെ.എസ്.ആർ.ടി.സി യാർഡിനോടും ഓഫിസ് റൂമിനോടും ചേർന്ന സ്ഥലം നിരപ്പാക്കി അനുബന്ധ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അടൂര്‍ പ്രകാശ് എം.എല്‍.എ ആയിരുന്ന കാലഘട്ടത്തില്‍ ഡിപ്പോയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും കോന്നി നാരായണപുരം ചന്തയോട് ചേര്‍ന്ന ഭൂമി കെ.എസ്.ആർ.ടി.സിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌ത് കിട്ടാത്തതിന്‍റെ പേരില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയായിരുന്നു. പിന്നീട് ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം ഭൂമി കെ.എസ്.ആർ.ടി.സിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നിര്‍മാണം പുനഃരാരംഭിക്കുകയായിരുന്നു. 2.41 ഏക്കര്‍ സ്ഥലമാണ് കൈമാറിയത്. കോന്നി ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള 1.93 ഏക്കറും വിലക്കുവാങ്ങിയ 2.41 ഏക്കറും ഇതില്‍ ഉള്‍പ്പെടുന്നു. പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം എന്‍.ഒ.സി നല്‍കിയതോടെയാണ് ഈ ഭൂമി കോന്നി സബ് രജിസ്ട്രാര്‍ ഓഫിസില്‍ കെ.എസ്.ആർ.ടി.സി എം.ഡിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് കോന്നി വില്ലേജ് ഓഫിസില്‍ കരമടച്ചത്. 2016ല്‍ അന്നത്തെ പഞ്ചായത്ത് ഭരണസമിതിയും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുമായി ഉണ്ടാക്കിയ ഉടമ്പടിപ്രകാരമാണ് ഉപാധികളോടെ ഭൂമി വിട്ടുനല്‍കാന്‍ തീരുമാനമെടുത്തത്. ഭൂമി കെ.എസ്.ആർ.ടി.സിയുടെ പേരില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് പത്തനംതിട്ട കലക്ടറേറ്റില്‍ കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, കലക്ടര്‍, കോന്നി പഞ്ചായത്ത് പ്രസിഡന്‍റ്, കെ.എസ്.ആർ.ടി.സി -റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത് യോഗം നടന്നിരുന്നു. സ്ഥലം വിട്ടുനല്‍കുമ്പോള്‍ ഡിപ്പോക്കല്ലാതെ ഭാവിയില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെങ്കില്‍ ഭൂമി തിരിച്ചെടുക്കാനും പഞ്ചായത്തിന് അധികാരമുണ്ട്. lead 4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
