Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:31 AM IST Updated On
date_range 4 March 2022 5:31 AM ISTഅടൂർ ജനറൽ ആശുപത്രിയിൽ പച്ചക്കറി കൃഷിക്ക് തുടക്കം
text_fieldsbookmark_border
അടൂർ: ജനറൽ ആശുപത്രിയിൽ നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും നേതൃത്വത്തിൽ ആശുപത്രിയിൽ ഗ്രോബാഗ് കൃഷിക്ക് തുടക്കംകുറിച്ചു. പച്ചക്കറി കൃഷിക്ക് ആവശ്യമുള്ള ഗ്രോ ബാഗും മറ്റ് അനുബന്ധ സാധനങ്ങളും നൽകുന്നത് കൂടാതെ ചുറ്റും വേലികെട്ടുന്നതിനും ഗവ. ഹോസ്പിറ്റൽ വർക്കിങ് ഫെഡറേഷൻ നേതൃത്വം നൽകും. പ്രവർത്തനങ്ങൾ എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി സെക്രട്ടറി എസ്. അഖിൽ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സെക്രട്ടറി വിനോദ് അധ്യക്ഷതവഹിച്ചു. നഴ്സിങ് സൂപ്രണ്ട് ശോഭ, തനിജ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. പച്ചക്കറിയുടെ പരിചരണം ഹോസ്പിറ്റൽ വർക്കേഴ്സ് ഫെഡറേഷനാണ് നിർവഹിക്കുന്നത്. PTL ADR Federation അടൂർ ജനറൽ ആശുപത്രിയിലെ ജീവനക്കാരുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിക്ക് ആവശ്യമുള്ള സാമഗ്രികൾ നൽകൽ എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി എസ്. അഖിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
