Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:35 AM IST Updated On
date_range 3 March 2022 5:35 AM ISTകുടിവെള്ളക്ഷാമം; കലക്ടർക്ക് മനുഷ്യാവകാശ കമീഷന്‍റെ നോട്ടീസ്
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയുടെ വിവിധ ഭാഗങ്ങളിലും പത്തനംതിട്ട നഗരസഭ പരിധിയിലും അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജില്ല കലക്ടർക്ക് നോട്ടീസയച്ചു. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിച്ചശേഷം മൂന്നാഴ്ചക്കകം റിപ്പോർട്ട് സർപ്പിക്കണമെന്ന് കേരള സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും ജല അതോറിറ്റിയും ജില്ല ഭരണകൂടവും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ അക്ബർ അലി സമർപ്പിച്ച പരാതിയിൽ പറയുന്നു. 2000 രൂപക്കുവരെ കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ് നാട്ടുകാർ. വിളിച്ചാൽ ജല അതോറിറ്റി എൻജിനീയർ ഫോൺ എടുക്കാറില്ല. ജല അതോറിറ്റിയുടെ കെടുകാര്യസ്ഥതയാണ് കുടിവെള്ളം മുടങ്ങാൻ പ്രധാന കാരണമെന്ന് പരാതിയുണ്ട്. ഇത് ജീവിക്കാനുള്ള അവകാശത്തിന്‍റെ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. പത്തനംതിട്ടയിലെ കുടിവെള്ള ക്ഷാമം സംബന്ധിച്ച് മാധ്യമം അടുത്തിടെ വാർത്ത നൽകിയിരുന്നു. impact.....impact......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story