Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:34 AM IST Updated On
date_range 3 March 2022 5:34 AM ISTകെ.എസ്.ആർ.ടി.സി ഡിപ്പോ നിർത്താൻ നീക്കം -യു.ഡി.എഫ്
text_fieldsbookmark_border
പന്തളം: പന്തളം കെ.എസ്.ആർ.ടി.സി ഗാരേജ് നിർത്തലാക്കാനുള്ള സർക്കാർ നീക്കം പന്തളം ഡിപ്പോ തന്നെ നിർത്തുന്നതിന്‍റെ ഭാഗമാണെന്ന് യു.ഡി.എഫ് ആരോപിച്ചു. ഇടതുമുന്നണി അധികാരത്തിൽവന്ന നാൾ മുതൽ പന്തളം ഡിപ്പോ നിർത്തലാക്കാനുള്ള ശ്രമം നടക്കുകയാണ്. ഗാരേജ് ജീവനക്കാരെ മറ്റിടങ്ങളിലേക്ക് സ്ഥലംമാറ്റിയപ്പോഴും ബസുകൾ മറ്റ് ഡിപ്പോകളിലേക്ക് മാറ്റിയപ്പോഴും യു.ഡി.എഫും കോൺഗ്രസും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. അപ്പോഴൊക്കെ സമരം പ്രഹസനമാണെന്നും ഗാരേജും ഡിപ്പോയും എങ്ങുംപോകില്ലെന്നും പറഞ്ഞ എം.എൽ.എ ഇപ്പോൾ ഇരുട്ടിൽ തപ്പുകയാണ്. ഏക്കറുകണക്കിന് വസ്തു പന്തളം കെ.എസ്.ആർ.ടി.സി ഡിപ്പോക്കും ഗാരേജിനുമായി ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയിട്ടുണ്ട്. നല്ലനിലയിൽ പ്രവർത്തിച്ച ഗാരേജ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് പന്തളം നഗരസഭ പാർലമെന്‍ററി പാർട്ടി നേതാക്കളായ കെ.ആർ. വിജയകുമാർ, കെ.ആർ. രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story