Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightടിപ്പർ ലോറി നടുറോഡിൽ...

ടിപ്പർ ലോറി നടുറോഡിൽ തലകീഴായി മറിഞ്ഞു

text_fields
bookmark_border
ടിപ്പർ ലോറി നടുറോഡിൽ തലകീഴായി മറിഞ്ഞു
cancel
റാന്നി: ഇരുചക്ര വാഹന യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറി നടുറോഡില്‍ തലകീഴായ് മറിഞ്ഞു. രണ്ട്​ വീടുകളുടെ മധ്യത്തിലായി മറിഞ്ഞതുമൂലം ഒഴിവായത് വന്‍ ദുരന്തം. ഇരുചക്ര വാഹനത്തില്‍ യാത്രചെയ്ത തമിഴ്നാട്​ സ്വദേശിക്കും ലോറി ഡ്രൈവര്‍ക്കും നിസ്സാര പരിക്കേറ്റു. മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ റോഡില്‍ ഇടമുറി തോമ്പിക്കണ്ടം അംഗൻവാടിക്കുസമീപം മങ്ങാട്ടുപടിയില്‍ ബുധനാഴ്ച രാവിലെ 7.45ഓടെയാണ് അപകടം. ചെമ്പനോലിയിലെ സ്വകാര്യ ക്രഷര്‍ യൂനിറ്റില്‍നിന്ന്​ പാറ ഉൽപന്നങ്ങളുമായി എത്തിയ ലോറിയാണ് മറിഞ്ഞത്. വൈദ്യുതി തൂണിലും റോഡിന്‍റെ കെട്ടിലും ഇടിച്ച ലോറി രണ്ട്​ വീടുകളുടെ മധ്യത്തിലേക്കാണ് മറിഞ്ഞത്. റോഡ് അടുത്ത സമയത്ത് ഉന്നത നിലവാരത്തില്‍ പുനരുദ്ധരിച്ചതോടെ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ടിപ്പര്‍ ലോറിയുടെ അമിതവേഗത നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ptl rni_3 accident ഫോട്ടോ: തോമ്പിക്കണ്ടത്ത് തലകീഴായി മറിഞ്ഞ ടിപ്പർ ലോറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story