Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 11:58 PM GMT Updated On
date_range 2 March 2022 11:58 PM GMT വീട്ടമ്മ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ
text_fieldsbookmark_border
കൊടുമൺ: പൊള്ളലേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചിച്ചു. ഇടത്തിട്ട പുലയന്റയ്യത്ത് കിഴക്കതിൽ ഇന്ദിരക്കാണ് (59) പൊള്ളലേറ്റത്. വീടിന്‍റെ ഒന്നാംനിലയിലെ ഓപൺ ടെറസിൽ പൊള്ളലേറ്റ് കിടക്കുന്നതായാണ് ബുധനാഴ്ച രാവിലെ കണ്ടത്. സമീപം തീപിടിച്ച് ഉരുകിയ മണ്ണെണ്ണക്കുപ്പി, തീപ്പെട്ടി, ഗ്യാസ് ലൈറ്റർ, തീപിടിച്ച് കരിഞ്ഞ തുണികൾ, പായ് എന്നിവയുമുണ്ടായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേന അംഗങ്ങൾ ഉടൻതന്നെ ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പൊള്ളൽ ഗുരുതരമായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. സ്റ്റേഷൻ ഓഫിസർ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ഷാനവാസ്, ഓഫിസർമാരായ രവി, കൃഷ്ണകുമാർ, പ്രജോഷ്, വിപിൻ, സന്തോഷ് ജോർജ്, സൂരജ് എന്നിവരടങ്ങിയ അഗ്നിരക്ഷാസേന സംഘമാണ് ആശുപത്രിയിൽ എത്തിച്ചത്. കൊടുമൺ പൊലീസും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story