Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:35 AM IST Updated On
date_range 2 March 2022 5:35 AM ISTവെണ്ണിക്കുളത്ത് അനധികൃത പാർക്കിങ് ദുരിതമാകുന്നു
text_fieldsbookmark_border
മല്ലപ്പള്ളി: പുല്ലാട്-മല്ലപ്പള്ളി റോഡിൽ വെണ്ണിക്കുളം സബ് രജിസ്ട്രാർ ഓഫിസിന് സമീപത്തെ അനധികൃത പാർക്കിങ് മറ്റു വാഹനങ്ങൾക്ക് ദുരിതമാകുന്നു. റോഡിന് ഇരുവശത്തും അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുകയാണ്. ഇത് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. ടാറിങ് നടത്തിയതിനാൽ വാഹനങ്ങൾ കടന്നുപോകുന്നത് അമിത വേഗത്തിലുമാണ്. ഇരുവശത്തെയും പാർക്കിങ് കാരണം വലിയ വാഹനങ്ങൾ കടന്നുപോകുന്നതിന് ബുദ്ധിമുട്ടുകയാണ്. മിക്കപ്പോഴും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിനും കാരണമാകാറുണ്ട്. സബ് രജിസ്ട്രാർ ഓഫിസുകളിൽ വിവിധ ആവശ്യങ്ങൾക്ക് വരുന്നവരുടെ വാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്യുന്നവയിൽ ഏറെയും. പാർക്കിങ് ക്രമീകരിക്കാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story