Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപഴക്കംചെന്ന മരങ്ങൾ...

പഴക്കംചെന്ന മരങ്ങൾ ഭീഷണിയാകുന്നു

text_fields
bookmark_border
പഴക്കംചെന്ന മരങ്ങൾ ഭീഷണിയാകുന്നു
cancel
വടശ്ശേരിക്കര: പേഴുംപാറ പി.ഐ.പിയുടെ ഉടമസ്ഥതയിലെ വസ്തുവിലെ പഴക്കംചെന്ന മരങ്ങൾ സമീപവാസികൾക്ക് ഭീഷണിയാവുന്നു. ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി സമീപവാസിയായ നെച്ചിക്കാട്ടിൽ സെബാസ്റ്റ്യന്‍റെ വീട്ടുമുറ്റത്തേക്ക് വീണു. മരംവീണ് നെൽകൃഷിക്കും നാശനഷ്ടമുണ്ടായി. കടപുഴകിയ മരത്തിന് സമീപം നിന്ന രണ്ട് കൂറ്റൻ മരങ്ങൾ ഏതുനിമിഷവും നിലംപതിക്കാവുന്ന രീതിയിലാണ്. എത്രയും പെട്ടെന്ന് ഇവ മുറിച്ചുമാറ്റിയില്ലെങ്കിൽ വൻ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. സമീപത്തെ വീടുകൾക്ക് ഈ മരങ്ങൾ ഭീഷണിയാണ്. പലതവണ പരാതികൾ അധികൃതരെ ധരിപ്പിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് സമീപവാസികൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story