Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right...

'ചുങ്കപ്പാറ-ആലപ്രക്കാട് റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കണം'

text_fields
bookmark_border
മല്ലപ്പള്ളി: ചുങ്കപ്പാറ-ആലപ്രക്കാട് റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടാങ്ങൽ പഞ്ചായത്തിലെ ഗ്രാമീണറോഡുകളിൽപോലും വഴിവിളക്കുകൾ പ്രകാശിക്കുമ്പോൾ പഞ്ചായത്തിലെ പ്രധാന പൊതുമരാമത്ത് റോഡിനെ അവഗണിച്ചതായി പരാതി ഉയരുന്നു. പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിൽ ആലപ്രക്കാട് പള്ളിപ്പടി മുതൽ കോട്ടാങ്ങൽവരെ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. എട്ടാം വാർഡ് പ്രദേശത്താണ് വിളക്കുകൾ ഇല്ലാത്തത്. പഴയ തിയറ്റർ ജങ്ഷൻ മുതൽ ആലപ്രക്കാട് പള്ളിപ്പടിവരെ റബർ തോട്ടങ്ങൾ നിറഞ്ഞ പ്രദേശമായതിനാൽ സന്ധ്യകഴിഞ്ഞാൽ ഇരുട്ടാണ്. ഈ റോഡിൽ വഴിവിളക്ക് സ്ഥാപിച്ചാൽ മലയോര മേഖലയിലും മറ്റും താമസിക്കുന്നവർക്ക് പ്രയോജനം ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story