Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:31 AM IST Updated On
date_range 2 March 2022 5:31 AM ISTവെള്ളക്കുളങ്ങര-മണ്ണടി പാത നവീകരണം കഴിഞ്ഞപ്പോൾ അപകട ഭീതി
text_fieldsbookmark_border
അടൂർ: വെള്ളക്കുളങ്ങര-മണ്ണടി റോഡ് നവീകരണം കഴിഞ്ഞപ്പോൾ ഇരുവശത്തെക്കാൾ പാത ഉയർന്ന് നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. ചിലയിടങ്ങളിൽ വശങ്ങൾ കാടുമൂടിയതുമൂലം കാൽനടക്കാർക്കും ബുദ്ധിമുട്ടാകുന്നു. മൺകൂനകൾ നീക്കാത്തതും അപകടഭീഷണിയാകുന്നു. വെള്ളക്കുളങ്ങര മുതൽ ബദാംമുക്ക് വരെ നാല് കിലോമീറ്റർ ഭാഗമാണ് ഇത്തരത്തിലുള്ളത്. വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ റോഡിന്റെ ടാറിങ് ഭാഗത്തുനിന്ന് തെന്നിമാറി ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ അപകടത്തിൽപെടാറുണ്ട്. വശങ്ങൾ മണ്ണിടുകയോ കോൺക്രീറ്റ് ചെയ്യുകയോ പൂട്ടുകട്ട നിരത്തുകയോ ചെയ്യാത്തതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ വാഹനം കുഴിയിലേക്ക് മറിയും. ചൂരക്കോട് കുറ്റിയിൽ സ്കൂൾ ജങ്ഷനിലാണ് കൂടുതൽ പ്രശ്നം. ഇവിടെ നല്ല ഉയരത്തിലാണ്. നിർമാണം കഴിഞ്ഞ് റോഡരികിൽ ഇടാൻ മണ്ണിറക്കിയെങ്കിലും അത് നിരത്താൻ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുത്തിട്ടില്ല. ടാറിങ് പൂർത്തീകരിച്ച പാതയിൽ ഒരു വശത്ത് ബോർഡ് സ്ഥാപിച്ച് ഉത്തരവാദിത്തം കഴിഞ്ഞെന്ന മട്ടാണ് അധികൃതർക്ക്. പാതയരികിലേക്ക് ചെറിയ വാഹനങ്ങൾ ഇറക്കുമ്പോൾ അടിഭാഗം ഇടിക്കുന്നതും പതിവാണ്. ഇതിനോടകം തന്നെ നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ചിലയിടത്ത് റോഡിന്റെ ടാറിങ് ഭാഗത്തേക്കും കാടുപടർന്നിട്ടുണ്ട്. കാൽനടക്കാർ റോഡിലേക്കിറങ്ങി നടക്കേണ്ട സ്ഥിതിയാണുള്ളത്. ബി.എം ആൻഡ് ബി.സി ചെയ്ത് മിനുസപ്പെടുത്തിയ റോഡിലൂടെ അമിതവേഗത്തിലാണ് വാഹനങ്ങൾ പായുന്നത്. റോഡിന്റെ വശങ്ങൾ കാടുമൂടിയത് കാരണം റോഡിലേക്കിറങ്ങി നടക്കുന്നവരെ വാഹനം ഇടിച്ചിടാറുണ്ട്. രണ്ടാം ഘട്ടമായി ബദാംമുക്ക് മുതൽ മണ്ണടിവരെയുള്ള ടാറിങ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. രണ്ടാം ഘട്ടമായി ടാറിങ് നടന്ന ഈ ഭാഗത്തിനിരുവശവും താഴ്ന്ന ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്യുന്നതിനുള്ള പണി ആരംഭിച്ചു. പാതിയരികിൽ കാൽനടക്ക് തടസ്സമായി മൺകൂനകളും കെട്ടിട അവശിഷ്ടങ്ങളും മറ്റ് മാലിന്യവുമൊക്കെ കിടപ്പുണ്ട്. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. PTL ADR Road വെള്ളക്കുളങ്ങര-മണ്ണടി പാതയിൽ ചൂരക്കോട് കുറ്റിയിൽ റോഡിന്റെ വശങ്ങൾ ടാറിങ് പ്രതലത്തെക്കാൾ വളരെ താഴ്ന്ന നിലയിൽ 2. കാൽനടക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത വിധം വെള്ളക്കുളങ്ങര കനാൽ പാലത്തിനു സമീപം കാടുപടർന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
