Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതടയണയുടെയും...

തടയണയുടെയും സംരക്ഷണഭിത്തിയുടെയും പണി പൂർത്തിയാകുന്നു

text_fields
bookmark_border
തടയണയുടെയും സംരക്ഷണഭിത്തിയുടെയും പണി പൂർത്തിയാകുന്നു
cancel
പന്തളം: നവംബറിൽ രണ്ടുതവണയായുണ്ടായ വെള്ളപ്പൊക്കത്തിൽ മുടങ്ങിയ തടയണയുടെയും ക്ഷേത്രക്കടവിനോട് ചേർന്ന സംരക്ഷണ ഭിത്തിയുടെയും പണി പൂർത്തിയാകുന്നു. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിന്‍റെ ഊട്ടുപുരക്കടവിനോട് ചേർന്നാണ് നിർമാണം. ക്ഷേത്രത്തിന്‍റെ ഓഫിസും അരവണ നിർമാണ യൂനിറ്റും പ്രവർത്തിച്ചിരുന്ന വർഷങ്ങൾ പഴക്കമുള്ള ഊട്ടുപുരയും കുളിക്കടവും അപകടനിലയിലായിരുന്നു. 2019 ലെ വെള്ളപ്പൊക്കത്തിൽ സംരക്ഷണഭിത്തി തകർന്നു. ഇതോടെ മേജർ ജലസേചനവകുപ്പ് ക്ഷേത്രക്കടവിന്‍റെ പുനരുദ്ധാരണത്തിന് ടെൻഡർ നൽകി. 2021 ഒക്ടോബറിൽ ജോലി തുടങ്ങിയിരുന്നെങ്കിലും നവംബർ, ഡിസംബർ മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കം മൂലം തടസ്സപ്പെട്ടിരുന്നു. 30 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. കടവിനോട് ചേർന്ന സംരക്ഷണഭിത്തി നിർമാണമാണ് പ്രധാനമായും നടത്തുന്നത്. 2018 ലെ പ്രളയം, തുടർന്നുള്ള വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കം എന്നിവ കാരണം ഈ ഭാഗത്ത് തീരമിടിച്ചിലും സംരക്ഷണഭിത്തിക്ക് തകരാറുമുണ്ടായിരുന്നു. നവംബറിൽ അച്ചൻകോവിലാറ്റിലൂടെ വെള്ളം കുത്തിയൊഴുകി കുളിക്കടവിന്‍റെ കൈവരിയും പടവുകളും തകർന്നുപോവുകയും ചെയ്തിരുന്നു. സുരക്ഷിതത്വം കണക്കിലെടുത്ത് തീർഥാടനകാലയളവിൽ മകരവിളക്കുത്സവത്തിന്‍റെ അവസാന നാളുകളിലൊഴികെ കടവ് പൂർണമായി അടച്ചിടുകയും ചെയ്തു. കുത്തൊഴുക്കിൽ തീർഥാടകർ അപകടത്തിൽപെടാതിരിക്കാൻ പണിത ക്ഷേത്രക്കടവിലെ തടയണയുടെ പുനരുദ്ധാരണവും ഇതിനൊപ്പം നടത്തുന്നുണ്ട്. കരിങ്കല്ല് പാകി അതിനു മുകളിൽ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഫോട്ടോ: അച്ചൻകോവിലാറ്റിൽ കരിങ്കല്ല് പാകി അതിന് മുകളിൽ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്ന ജോലി പുരോഗമിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story