Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശ്രീനാരായണ ശിൽപശാല...

ശ്രീനാരായണ ശിൽപശാല സം​രക്ഷിക്കണം -എസ്.എൻ.ഡി.പി

text_fields
bookmark_border
ശ്രീനാരായണ ശിൽപശാല സം​രക്ഷിക്കണം -എസ്.എൻ.ഡി.പി
cancel
കോന്നി: കിഴവള്ളൂരിലെ ശ്രീനാരായണ ശിൽപശാല നിലനിർത്തണമെന്ന് എസ്‌.എൻ.ഡി.പി യോഗം പത്തനംതിട്ട യൂനിയൻ ആവശ്യപ്പെട്ടു. ശിൽപി കിഴവള്ളൂർ ശ്രീനാരായണ സദനത്തിൽ രാജഗോപാൽ (76) സംസ്ഥാനത്തെ ഗുരുക്ഷേത്രങ്ങളിലേക്ക് നൂറിലധികം ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമകൾ നിർമിച്ചു നൽകിയിട്ടുണ്ട്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത വികസനവുമായി ബന്ധപ്പെട്ട് അപകടഭീഷണിയിൽ നിലനിൽക്കുന്ന രാജഗോപാലിന്‍റെ ശില്പശാല ഉൾപ്പെടുന്ന വീടിന് സംരക്ഷണഭിത്തിയും കൈവരികളും നിർമിച്ചു സംരക്ഷിക്കണമെന്നും റോഡിൽനിന്ന് 10 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശിൽപശാല ഉൾപ്പെട്ട വീട്ടിലേക്ക്‌ കയറാനുള്ള വഴിയും നിർമിക്കണമെന്നും യൂനിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ കെ. പത്മകുമാർ, യോഗം അസി.സെക്രട്ടറി ടി.പി. സുന്ദരേശൻ, യൂനിയൻ സെക്രട്ടറി ഡി. അനിൽകുമാർ, കൗൺസിൽ അംഗങ്ങളായ ജി. സോമനാഥൻ, പി. സലിംകുമാർ, എസ്‌. സജിനാഥ്, പി.കെ. പ്രസന്നകുമാർ, കെ.എസ്‌. സുരേശൻ, മൈക്രോഫിനാൻസ് കോഓഡിനേറ്റർ കെ.ആർ. സലീലനാഥ്‌ എന്നിവർ രാജഗോപാലിന്‍റെ ശില്പശാലയും വീടും സന്ദർശിച്ചു. Image Filename Caption silppasala-.1.1517645.jpg 7.94 MB കിഴവള്ളൂരിലെ ശ്രീനാരായണ ശിൽപശാല യൂനിയൻ ഭാരവാഹികൾ സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story