Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിർമാണത്തിൽ ഓവർ...

നിർമാണത്തിൽ ഓവർ സ്മാർട്ട്; സ്മാർട്ട് വില്ലേജ് ഓഫിസ് ചോർന്നൊലിക്കുന്നു

text_fields
bookmark_border
നിർമാണത്തിൽ ഓവർ സ്മാർട്ട്; സ്മാർട്ട് വില്ലേജ് ഓഫിസ് ചോർന്നൊലിക്കുന്നു
cancel
കോന്നി: നിർമിതി കേന്ദ്രത്തിന്‍റെ ചുമതലയിൽ നിർമിച്ച വള്ളിക്കോട് സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം ചോർന്നൊലിക്കുന്നു. സംസ്ഥാന സർക്കാറിന്‍റെ മികച്ച വില്ലേജ് ഓഫിസിനുള്ള പുരസ്കാരം കരസ്ഥമാക്കിയതാണ് വള്ളിക്കോട് വില്ലേജ് ഓഫിസ്. അടൂർ പ്രകാശ് റവന്യൂ മന്ത്രി ആയിരുന്ന കാലഘട്ടത്തിൽ 2016 മാർച്ച്‌ രണ്ടിനാണ് വള്ളിക്കോട് സ്മാർട്ട്‌ വില്ലജ് ഓഫിസ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, ഇപ്പോൾ കെട്ടിടത്തിന്‍റെ ഭിത്തികൾ വിള്ളൽ വീണ നിലയിലാണ്. മേൽക്കൂരയിലും വിള്ളൽ വീണു. മഴക്കാലത്ത് വെള്ളം മുഴുവൻ കെട്ടിടത്തിനുള്ളിലേക്ക് വീഴുന്ന സ്ഥിതിയാണ്. ഭിത്തികളിൽ ഈർപ്പം നിൽക്കുന്നതിനാൽ വൈദ്യുതി ഷോർട്ട് സർക്യൂട്ടാകുന്നുണ്ട്. നിർമാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്ന് ആക്ഷേപമുയരുന്നുണ്ട്. ജീവനക്കാർക്ക് അതിനുള്ളിൽ ഇരുന്ന് ജോലി ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. വിവിധ ആവശ്യങ്ങൾക്ക്​ നിരവധിപേർ ആശ്രയിക്കുന്ന ഓഫിസാണ് അപകടാവസ്ഥയിലായത്. കെട്ടിടത്തിൽ വെള്ളം ഇറങ്ങുന്നതിനാൽ പലയിടത്തും പായൽ പിടിച്ചിട്ടുണ്ട്. മഴ ശക്തമായാൽ കെട്ടിടം കൂടുതൽ ദുർബലമാകും. ഇതിന് മുമ്പേ ബലപ്പെടുത്തൽ നടത്തണമെന്നാണ് ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story