Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുതിയകാവ്...

പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവം നാളെ മുതൽ

text_fields
bookmark_border
പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ രണ്ടുമുതൽ ഏഴുവരെ ഉത്സവം നടക്കും. തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണൻ നമ്പൂതിരിയും മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നമ്പൂതിരിയും കാർമികത്വം വഹിക്കും. രണ്ടിന് ഒമ്പതിന് കളഭാഭിഷേകം, 4.30ന് ചിറക്കടവ് വടക്കുംഭാഗം 679-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽനിന്ന് കൊടിയെഴുന്നള്ളിപ്പ്. 5.30ന് കൊടിയേറ്റ്. ഏഴിന് തിരുവരങ്ങി‍ൻെറ ഉദ്ഘാടനം എൻ.എസ്.എസ് യൂനിയൻ പ്രസിഡന്‍റ്​ എം.എസ്. മോഹൻ നിർവഹിക്കും. തുടർന്ന് പനമറ്റം ശ്രീദേവി നൃത്തകലാലയത്തി‍ൻെറ നടനവിസ്മയം. മൂന്നിന് 8.30ന് ശ്രീബലി, ഒന്നിന് ഉത്സവബലിദർശനം, 4.30ന് കാഴ്ചശ്രീബലി, ഏഴിന് ഓട്ടൻതുള്ളൽ, 8.30ന് കരോക്കേ ഗാനമേള. നാലിന് 4.30ന് കാഴ്ചശ്രീബലി, ഏഴിന് വി. സൂരജ് ലാലിന്റെ സംഗീതസദസ്സ്​. അഞ്ചിന് ഏഴിന് ചിറക്കടവ് ശിവപാർവതി തിരുവാതിര സംഘത്തി‍ൻെറ തിരുവാതിര, 7.30ന് ഭക്തിഗാനമേള, 8.30ന് മാജിക് ഷോ. ആറിന് ഒന്നിന് ഉത്സവബലി ദർശനം, ഏഴിന് മ്യൂസിക്കൽ ഫ്യൂഷൻ. ഏഴിന് 11ന് കുംഭകുടനൃത്തം, ചേലത്തറ, കോയിപ്പള്ളി, മൂലകുന്ന്, അട്ടിക്കവല, തോണിപ്പാറ, ഇടത്തംപറമ്പ് എന്നിവിടങ്ങളിൽനിന്ന് കുംഭകുട ഘോഷയാത്ര. 2.30ന് ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ആറാട്ടുചിറയിലേക്ക് മൂലകുന്ന്​ വഴി എഴുന്നള്ളത്ത്, വൈകീട്ട് ഏഴിന് ചിറക്കടവിലെ ആറാട്ടുകടവിൽനിന്ന് മണിമല-പൊൻകുന്നം റോഡ് വഴി തിരിച്ചെഴുന്നള്ളത്ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story