Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസമരം ജയം കണ്ടു;...

സമരം ജയം കണ്ടു; കുടിവെള്ള വിതരണം പുനഃസ്ഥാപിക്കും

text_fields
bookmark_border
സമരം ജയം കണ്ടു; കുടിവെള്ള വിതരണം പുനഃസ്ഥാപിക്കും
cancel
കോന്നി: കെ.എസ്.ടി.പി റോഡ് നിർമാണത്തി‍ൻെറ പേരിൽ കോന്നിയിൽ മുടങ്ങിയ ശുദ്ധജല വിതരണം ഒരാഴ്ചക്കുള്ളിൽ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. കുടിവെള്ള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് കോന്നി പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ റോജി എബ്രഹാം, പഞ്ചായത്ത് അംഗം ആനി സാബു എന്നിവർ രാവിലെ മുതൽ സമരം നടത്തിയതിനെത്തുടർന്ന് വൈകീട്ട് നാലോടെ കെ.എസ്.ടി.പി അധികൃതർ നടത്തിയ ചർച്ചയിലാണ്​ തീരുമാനം. ജില്ല പഞ്ചായത്ത് അംഗം വി.ടി. അജോമോൻ, ബ്ലോക്ക് അംഗങ്ങളായ പ്രവീൺ പ്ലാവിളയിൽ, ആർ. ദേവകുമാർ, പഞ്ചായത്ത്‌ അധ്യക്ഷ സുലേഖ വി. നായർ തുടങ്ങിയവർ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story