Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഘടകകക്ഷി നേതാക്കളെ...

ഘടകകക്ഷി നേതാക്കളെ ക്ഷണിച്ചില്ല, എം.എൽ.എ വിട്ടുനിന്നു; സ്കൂൾ കെട്ടിട ഉദ്ഘാടനം പ്രതിപക്ഷ അംഗങ്ങൾ നടത്തി

text_fields
bookmark_border
ഘടകകക്ഷി നേതാക്കളെ ക്ഷണിച്ചില്ല, എം.എൽ.എ വിട്ടുനിന്നു;  സ്കൂൾ കെട്ടിട ഉദ്ഘാടനം പ്രതിപക്ഷ അംഗങ്ങൾ നടത്തി
cancel
തിരുവല്ല: എൽ.ഡി.എഫിലെ പ്രധാന ഘടകകക്ഷികളെ ക്ഷണിക്കാതിരുന്നതിനെ തുടർന്ന് സ്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിൽനിന്ന്​ എം.എൽ.എ വിട്ടുനിന്നു. സംഭവം വിവാദമായതോടെ പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും മൊബൈൽ ഫോൺ ഓഫ് ചെയ്ത് മുങ്ങി. ചടങ്ങിന് ഉദ്ഘാടകനും പ്രധാന സംഘാടകനായ പഞ്ചായത്ത് പ്രസിഡന്‍റും എത്താതിരുന്നതിനെ തുടർന്ന് ക്ഷുഭിതരായ രക്ഷാകർത്താക്കൾ അടക്കമുള്ളവരുടെ ആവശ്യപ്രകാരം പ്രതിപക്ഷ അംഗങ്ങൾ ചേർന്ന് ഉദ്ഘാടനം നടത്തി. തിങ്കളാഴ്ച വൈകീട്ട് നാലിന്​ നിശ്ചയിച്ച ചാത്തങ്കരി ഗവ. എൽ.പി സ്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങാണ് വിവാദമായത്​. എൽ.ഡി.എഫിലെ പ്രധാന ഘടക കക്ഷികളായ സി.പി.ഐയെയും ജനത ദളിനെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതാണ് എം.എൽ.എ അടക്കം വിട്ടുനിൽക്കാൻ ഇടയാക്കിയത്. പരിപാടിയുടെ പ്രധാന സംഘാടകരായ പെരിങ്ങര പഞ്ചായത്ത് ഭരണസമിതിക്ക് സംഭവിച്ച വീഴ്ചയാണ് പ്രശ്നത്തിന് ഇടയാക്കിയത്. ഉദ്ഘാടന ചടങ്ങിലേക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്ന് കാട്ടി സി.പി.ഐയും ജനതാദളും തിങ്കളാഴ്ച ഉച്ചയോടെ പരാതിയുമായി സി.പി.എം ഏരിയ കമ്മിറ്റിയെ സമീപിച്ചു. ഇതോടെ ഏരിയ കമ്മിറ്റിയിൽനിന്ന്​ പഞ്ചായത്ത് പ്രസിഡന്‍റ്​ മാത്തൻ ജോസഫിന് വിളിയെത്തി. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്ക​ണ്ടേ എന്ന നിർദേശവും ലഭിച്ചു. പി.ടി.എ തീരുമാനപ്രകാരം അഞ്ച് മണിയോടെ പുളിക്കീഴ് ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അരുന്ധതി അശോക് കെട്ടിടത്തി‍ൻെറ ഉദ്​ഘാടനം നിർവഹിച്ചു. പെരിങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ വിഷ്ണു നമ്പൂതിരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ചന്ദ്രു എസ്. കുമാർ, പഞ്ചായത്ത് അംഗങ്ങളായ എസ്. സനൽ കുമാരി, അശ്വതി രാമചന്ദ്രൻ, ബ്ലോക്ക്‌ പഞ്ചായത്ത് മുൻ പ്രസിഡന്‍റ്​ അഡ്വ. സതീഷ് ചാത്തങ്കരി, സ്കൂൾ ഹെഡ്മിസ്ട്രസ് കലാകുമാരി, പി.ടി.എ പ്രസിഡന്‍റ്​ കവിത രാജൻ, രാധിക, പി.സി. രാജു, രമ്യ എബി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story