Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 12:02 AM GMT Updated On
date_range 1 March 2022 12:02 AM GMTസ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍
text_fieldsbookmark_border
പത്തനംതിട്ട: സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, എലൈറ്റ്, ഓപറേഷന്‍ ഒളിമ്പിയ സ്കീമുകളില്‍ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള ജില്ലതല, സോണല്‍ സെലക്ഷന്‍ ഈ മാസം രണ്ടുമുതല്‍ 15 വരെ നടക്കും. 2022-23 അധ്യയനവര്‍ഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വണ്‍, ഡിഗ്രി ഒന്നാം വര്‍ഷത്തേക്കുമാണ് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നത്. ബാസ്കറ്റ് ബാള്‍, സ്വിമ്മിങ്, ബോക്‌സിങ്, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചറി, റസ്ലിങ്, തൈക്വാൻഡോ, സൈക്ലിങ്, നെറ്റ്ബാള്‍, കബഡി, ഖോ ഖോ, കനോയിങ്, കയാക്കിങ്, റോവിങ്, ഹോക്കി, ഹാന്‍ഡ് ബാള്‍ കായികയിനങ്ങളിലാണ് സോണല്‍ സെലക്ഷന്‍ നടക്കുക. സെലക്ഷന്‍ സമയക്രമം: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കുട്ടികള്‍ക്ക് 11, 12 തീയതികളില്‍ കോട്ടയം പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തും. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കുട്ടികള്‍ക്ക് 14, 15 തീയതികളില്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടത്തും. അത്‌ലറ്റിക്‌സ്, ഫുട്‌ബാള്‍, വോളിബാള്‍ കായികയിനങ്ങളില്‍ ജില്ലതല സെലക്ഷന്‍ നടത്തും. പരിശീലന പരിപാടി പത്തനംതിട്ട: സംരംഭകര്‍ക്ക് ബിസിനസിന്റെ നിയമവശങ്ങളെക്കുറിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്‌മെന്റ് ഈ മാസം അഞ്ചിന് ഓണ്‍ലൈനായി വെബിനാര്‍ സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ www.kied.info മുഖേന രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2532890/ 9605542061.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story