Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതോട്ടപ്പുഴശ്ശേരി...

തോട്ടപ്പുഴശ്ശേരി പൊന്മലയിൽ തീപിടിത്തം; ക്ഷേത്രത്തിനും കേടുപാട്​

text_fields
bookmark_border
പത്തനംതിട്ട: കോഴഞ്ചേരി തോട്ടപ്പുഴശ്ശേരി പൊന്മലയിൽ തീപിടിത്തത്തിൽ ക്ഷേത്രത്തിനും കാവിനും കേടുപാട്​ സംഭവിച്ചു. തോട്ടപ്പുഴശേരി പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ പൊന്മലയില്‍ ഞായറാഴ്ച ഉച്ചയോടെയാണ്​ വന്‍തീപിടിത്തം ഉണ്ടായത്. പൊന്മല ശിവവിഷ്ണു ക്ഷേത്രത്തിലെ മാസപൂജക്കായി തയാറാക്കിയ താല്‍ക്കാലിക ഷെഡും നാഗരാജ ക്ഷേത്രത്തോട് ചേര്‍ന്നുള്ള കാവും കത്തിനശിച്ചു. സമീപത്തെ ക്രഷര്‍ യൂനിറ്റിന്റെയും സ്വകാര്യ വ്യക്തിയുടെയും ക്ഷേത്രത്തിന്‍റെയും അടക്കം ആറ് ഏക്കറിലധികം സ്ഥലത്താണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്​ടമാണ്​ ഉണ്ടായത്​. ഉച്ചക്ക്​ രണ്ടോടെയാണ് സമീപവാസികൾ ആദ്യം തീകണ്ടത്. സ്ഥലത്തേക്ക്​ എത്തിപ്പെടാന്‍ കഴിയാത്തതിനാല്‍ രക്ഷാപ്രവർത്തനം വൈകി. സമീപത്തെ വീടുകളില്‍ ശേഖരിച്ചിരുന്ന കുടിവെള്ളം ഉപയോഗിച്ച് തീയണക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കോയിപ്പുറം പൊലീസും റാന്നി അഗ്​നിരക്ഷാസേനയും സ്ഥലത്തെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് തീനിയന്ത്രണ വിധേയമായത്. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്തെ റബര്‍ അടക്കമുള്ള വന്‍വൃക്ഷങ്ങളും അഗ്​നിക്കിരയായി. കപ്പ, കാച്ചില്‍ തുടങ്ങിയവയും വ്യാപകമായി നശിച്ചിട്ടുണ്ട്. ജനവാസം കുറഞ്ഞ ഈ ഭാഗത്ത്​ മറ്റുസ്ഥലങ്ങളില്‍നിന്ന് ഇരുചക്രവാഹനങ്ങളിലടക്കം സാമൂഹിക വിരുദ്ധർ എത്തുന്നത്​ പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മദ്യക്കുപ്പികൾ എങ്ങും ചിതറിക്കിടക്കുന്നു. സംഭവത്തില്‍ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്​. ചിത്രം PTG 22 FIRE തീപിടിത്തത്തിൽ കേടുപാട്​ സംഭവിച്ച ക്ഷേത്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story