Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാറത്തോട്ടിൽ പാലം...

പാറത്തോട്ടിൽ പാലം നിർമാണം തുടങ്ങി

text_fields
bookmark_border
മല്ലപ്പള്ളി: കീഴ്​വായ്പൂര് . തോടിന്‍റെ കരകളിൽ കോൺക്രീറ്റ് പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. 2020 ജൂണിൽ ഭരണാനുമതി ലഭിച്ച പദ്ധതി 2021 ഫെബ്രുവരിയിൽ നിർമാണോദ്ഘാടനവും നടത്തിയിരുന്നു. എന്നാൽ, പണികൾ തുടങ്ങിയത് അടുത്ത ദിവസങ്ങളിലാണ്. പാറത്തോട്ടിൽ ചപ്പാത്തുണ്ടായിരുന്നെങ്കിലും മഴക്കാലത്ത് ശക്തമായ ഒഴുക്കുള്ളപ്പോൾ മറുകര എത്തുന്നത് അപകടകരമായിരുന്നു. പാലത്തിനൊപ്പം പാറത്തോട്-മുണ്ടഴി-വേങ്ങത്താനം റോഡിന്‍റെ നിർമാണവും നടത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പാലവും റോഡും പൂർത്തിയാക്കുന്നതോടെ മുണ്ടഴി പ്രദേശത്തെ അമ്പതോളം കുടുംബങ്ങൾക്ക് പ്രയോജനമാകും. പ്രദേശവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പ്​ ഇതോടെ സഫലമാകുകയാണ്. നാരകത്താനി, പാടിമൺ, കൊറ്റൻകുടി, കീഴ്​വായ്പൂര് എന്നിവിടങ്ങളിലേക്ക് എത്തുന്നതിനുള്ള എളുപ്പമാർഗവുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story