Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:29 AM IST Updated On
date_range 28 Feb 2022 5:29 AM ISTമൃഗാശുപത്രി വളപ്പിലെ മരത്തിന് തീപിടിച്ചു
text_fieldsbookmark_border
പന്തളം: . പന്തളം മെഡിക്കൽ മിഷൻ ജങ്ഷന് സമീപം മൃഗാശുപത്രി പരിസരത്ത് ജീവനക്കാരി ഉണങ്ങിയ ഇലകൾ കൂട്ടിയിട്ട് കത്തിച്ചതിൽനിന്ന് തീ ആളിപ്പടരുകയായിരുന്നു. ആശുപത്രി മുറ്റത്തെ ഗുൽമോഹർ മരത്തിന്‍റെ ഉണങ്ങിയ ശിഖരത്തിലേക്ക് തീ ആളിപ്പടർന്നു. ഞായറാഴ്ച രാവിലെ 10ന് എം.സി റോഡിൽ മെഡിക്കൽ മിഷൻ ജങ്ഷന് സമീപമായിരുന്നു സംഭവം. 11 കെ.വി ഇലക്ട്രിക് ലൈൻ സമീപത്തുകൂടി കടന്ന് പോകുന്നുണ്ടായിരുന്നു. അടൂരിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫോട്ടോ: മെഡിക്കൽ മിഷൻ ജങ്ഷന് സമീപം അഗ്നിരക്ഷാസേന തീ അണക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
