Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപരിസ്ഥിതി ദിനത്തിൽ...

പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യാൻ മണ്ണീറയിൽ വൃക്ഷത്തൈകൾ ഒരുങ്ങി

text_fields
bookmark_border
പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യാൻ മണ്ണീറയിൽ വൃക്ഷത്തൈകൾ ഒരുങ്ങി
cancel
കോന്നി: പരിസ്ഥിതി ദിനത്തിൽ വിവിധ പഞ്ചായത്തുകൾക്ക് വിതരണം ചെയ്യാൻ കോന്നി സോഷ്യൽ ഫോറസ്ട്രിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ ഒരുങ്ങി. മണ്ണീറ ഫോറസ്​റ്റ്​ സ്റ്റേഷനടുത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് വൃക്ഷത്തൈകൾ ഉൽപാദിപ്പിച്ചിരിക്കുന്നത്. മുൻവർഷങ്ങളിൽ വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി നേരിട്ട് തൈകൾ ഉൽ​പാദിപ്പിച്ചാണ് പഞ്ചായത്തുകൾക്ക് വിതരണം ചെയ്തിരുന്നത്. എന്നാൽ, ഇത്തവണ ഇതിൽനിന്ന്​ വ്യത്യസ്തമായി സംസ്ഥാനത്തുടനീളം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൈകൾ തയാറാക്കുന്നത്. പാകുന്നതിനാവശ്യമായ വിത്തും മറ്റ് സാങ്കേതിക സഹായങ്ങളും വനംവകുപ്പ് നൽകും. എന്നാൽ, തൊഴിലാളികളുടെ കൂലി ഉൾപ്പെടെയുള്ള കാര്യങ്ങൾ തൊഴിലുറപ്പ് പദ്ധതിയിലാണ് ഉൾപ്പെടുക. വിവിധ പഞ്ചായത്തുകളിലായി 20,000 തൈകളും 500 വിത്തുകളും വീതം നൽകും. 2021 ഡിസംബർ 22നാണ് തൈകൾ ഉൽപാദിപ്പിക്കുന്ന ജോലികൾ ആരംഭിച്ചത്. കുടംപുളി, ഗന്ധപാല, നെല്ലി, പേര, സീതപ്പഴം, രക്തചന്ദനം, പൂവരശ്, കണിക്കൊന്ന, ചന്ദനം തുടങ്ങിയ തൈകളാണ് ഇപ്പോൾ ഉൽപാദിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള പദ്ധതിയിൽ പത്തനംതിട്ട ജില്ലയിലാണ് തൈകൾ വളരെ നേരത്തെ ഉൽപാദിപ്പിച്ചിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story