Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആഗോള തീർഥാടന കേന്ദ്ര...

ആഗോള തീർഥാടന കേന്ദ്ര പ്രഖ്യാപന വാർഷികം നടത്തി

text_fields
bookmark_border
ആഗോള തീർഥാടന കേന്ദ്ര പ്രഖ്യാപന വാർഷികം നടത്തി
cancel
ആഗോള തീർത്ഥാടന കേന്ദ്ര പ്രഖ്യാപന വാർഷികം നടത്തി കൊടുമൺ: ചന്ദനപ്പള്ളി സൻെറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയെ ആഗോള തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചതിന്‍റെ വാർഷികവും സൻെറ് ജോർജ് അവാർഡ് ഓഫ് എക്സലൻസ് വിതരണവും നടത്തി. 2010 ഫെബ്രുവരി 26നാണ് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയും അർമീനിയൻ ഓർത്തഡോക്സ് സഭയിലെ പരിശുദ്ധ അരാം പ്രഥമൻ കാതോലിക്ക ബാവയും ചേർന്ന് പ്രഖ്യാപനം നടത്തിയത്. വാർഷിക സമ്മേളനം കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഷിജു ജോൺ അധ്യക്ഷത വഹിച്ചു. സെന്‍റ്​ ജോർജ് അവാർഡ് ഓഫ് എക്സലൻസ് അസിസ്റ്റന്‍റ്​ വികാരി ഫാ. ജോം മാത്യു വിതരണം ചെയ്തു. ട്രസ്റ്റി ടി. കെ. വർഗീസ്, സെക്രട്ടറി ജോയൻ ജോർജ്, എം. മോനിക്കുട്ടി, ജേക്കബ് ജോർജ് കുറ്റിയിൽ‌, റോയി സാമുവൽ, റിന്‍റു മാത്യു, റോയി വർഗീസ് എന്നിവർ സംസാരിച്ചു. photo. ചന്ദനപ്പള്ളി വലിയപള്ളിയെ ആ​ഗോള തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചതിന്‍റെ വാർഷികം കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പ ഉദ്​ഘാടനം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story