Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:28 AM IST Updated On
date_range 28 Feb 2022 5:28 AM ISTഅർബുദ പെൻഷൻ വർധിപ്പിക്കണമെന്ന്
text_fieldsbookmark_border
അടൂർ: സംസ്ഥാനത്തെ അർബുദ രോഗികളുടെ പെൻഷൻ വർധിപ്പിച്ച് ഉത്തരവിറക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ധനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മറ്റ് ക്ഷേമ പെൻഷനുകൾ 1600 രൂപയായി ഉയർത്തിയിട്ടും കാൻസർ പെൻഷൻ വർധിപ്പിച്ചിട്ടില്ല. മുൻ ധനകാര്യ മന്ത്രി നിയമസഭയിൽ ബജറ്റ് ചർച്ചക്ക് മറുപടി പറയുമ്പോൾ കാൻസർ പെൻഷൻ വർധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. ജീവനം കാൻസർ സൊസൈറ്റി ഉന്നയിച്ച വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ജീവനം ഭാരവാഹികളായ ബിജു തുണ്ടിൽ, പി.ജി സന്തോഷ് കുമാർ, ജോജി, മാത്യു ജോർജ്, മീനം രാജേഷ്, ഡി.പ്രേംരാജ് എന്നിവർ പങ്കെടുത്തു. PTL ADR Pension അർബുദപെൻഷൻ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജീവനം കാൻസർ സൊസൈറ്റി പ്രവർത്തകർ ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ കണ്ടപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
