Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:42 AM IST Updated On
date_range 27 Feb 2022 5:42 AM ISTവയോധികയുടെ മാല മോഷ്ടിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
text_fieldsbookmark_border
ആലപ്പുഴ: വയോധികയുടെ മാല മോഷ്ടിച്ച കേസിൽ ആലപ്പുഴ വെള്ളക്കിണർ വാർഡിൽ തൻസീറ മൻസിലിൽ തൻസീർ (27), ആലപ്പുഴ വെള്ളക്കിണർ വാർഡിൽ തപാൽപറമ്പ് വീട്ടിൽ നഹാസ് (31) എന്നിവരെ അറസ്റ്റ് ചെയ്തു. ഈ മാസം 10നാണ് കേസിനാസ്പദമായ സംഭവം. വീടിനു മുന്നിലെ റോഡിൽ നിൽക്കുകയായിരുന്ന തത്തംപള്ളി വാർഡിൽ ഹരിദാസിന്റെ ഭാര്യ ശോഭനയുടെ 20 ഗ്രാമിന്‍റെ സ്വർണമാലയാണ് പ്രതികൾ കവർന്നത്. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ്, ആലപ്പുഴ നോർത്ത് സി.ഐ കെ.പി. വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കറുപ്പും വെളുപ്പും കലർന്ന ഹോണ്ട ഡിയോ സ്കൂട്ടർ ആണെന്ന് കണ്ടെത്തി. സ്കൂട്ടറിനെ ചുറ്റിപ്പറ്റി നടന്ന അന്വേഷണത്തിൽ ഒന്നാം പ്രതി തൻസീറിനെ മുല്ലാത്തുവളപ്പിൽനിന്നും രണ്ടാം പ്രതി നഹാസിനെ മുരുകൻ ജങ്ഷനുസമീപത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. എ.എസ്.പി ടി. ഫറാഷ്, എസ്.ഐ അബ്ദുൽ അസീസ്, എസ്.സി.പി.ഒമാരായ വി.എസ്. ബിനോജ്, നജീബ്, സി.പി.ഒമാരായ റോബിൻസൺ, പി.കെ. സുഭാഷ്, ആർ. ശ്യാം, ജോസഫ് ജോയ് എന്നിവർ നേതൃത്വം നൽകി. APL prathikal വയോധികയുടെ മാല മോഷ്ടിച്ച കേസിൽ അറസ്റ്റിലായ തൻസീറും നഹാസും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story