Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ-റെയിൽ...

കെ-റെയിൽ പരിസ്ഥിതിസൗഹൃദ പദ്ധതി -എ.എ. റഹീം

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാനത്തെ പ്രധാനപ്പെട്ട പരിസ്ഥിതി സൗഹൃദ പദ്ധതിയാണ് കെ-റെയിലെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീം. പദ്ധതിയിലൂടെ പൊതുഗതാഗതമുൾപ്പെടെ ശക്തിപ്പെടും. കാർബൺ ബഹിർഗമനം കുറയും. പദ്ധതിക്ക്​ എല്ലാവിധ പിന്തുണയും ഡി. വൈ.എഫ്.ഐ നൽകും. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സംഘാടകസമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് അധ്യക്ഷത വഹിച്ചു. സരസകവി മൂലൂര്‍ സ്മാരക വാര്‍ഷികം പത്തനംതിട്ട: സരസകവി മൂലൂര്‍ എസ്. പത്മനാഭപ്പണിക്കരുടെ 153ാം ജയന്തിയും സ്മാരകത്തിന്റെ 33ാം വാര്‍ഷികവും ഞായറാഴ്ച വൈകീട്ട്​ 3.30ന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിക്കും. തിങ്കളാഴ്ച രാവിലെ 10ന് 'കുടുംബശ്രീയും വികസനവും' വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കുടുംബശ്രീ നാഷനല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ ചീഫ് ഓപറേറ്റിങ്​ ഓഫിസര്‍ സജിത്ത് സുകുമാരന്‍ നയിക്കും. വൈകീട്ട്​ 3.30ന് കേരള നവോത്ഥാന സ്മൃതി കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഗതാഗത നിയന്ത്രണം ഓമല്ലൂര്‍-കൊടുന്തറ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈ റോഡില്‍കൂടിയുള്ള ഗതാഗതം തിങ്കളാഴ്ച മുതല്‍ ഒരുമാസത്തേക്ക് ഭാഗികമായി നിയന്ത്രിച്ചതായി പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. കുഴിക്കാല-മെഴുവേലി റോഡിലെ കലുങ്ക് നിര്‍മാണത്തിന്റെ ഭാഗമായി ഈ റോഡില്‍കൂടിയുള്ള ഗതാഗതം തിങ്കളാഴ്ച മുതല്‍ രണ്ടുമാസത്തേക്ക് പൂര്‍ണമായി നിയന്ത്രിച്ചു. കുഴിക്കാലനിന്ന്​ മെഴുവേലി പോകേണ്ട വാഹനങ്ങള്‍ കുഴിക്കാല-മാര്‍ത്തോമ പള്ളിക്കു മുന്നിലെ കിടങ്ങന്നൂര്‍-കുഴിക്കല റോഡ് വഴി വന്ന് മെഴുവേലി ഓര്‍ത്തഡോക്സ് പള്ളിക്ക് മുമ്പായി ഇടത്തേക്ക് തിരിഞ്ഞ് മെഴുവേലിയിലേക്കും തിരിച്ചുംപോകണമെന്നും പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story