Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:32 AM IST Updated On
date_range 27 Feb 2022 5:32 AM ISTപന്തീരായിരം വഴിപാട്; പടറ്റിക്കുല സമർപ്പണം പൂർത്തിയായി
text_fieldsbookmark_border
തിരുവല്ല: ശ്രീവല്ല ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച പന്തീരായിരം വഴിപാടിനായുള്ള പടറ്റിക്കുല സമർപ്പണം പൂർത്തിയായി. ചൊവ്വാഴ്ചയാണ് പന്തീരായിരം വഴിപാട്. നാനൂറോളം പടറ്റിക്കുലകളാണ് രണ്ടുദിവസമായി ഭക്തർ നടയിൽ സമർപ്പിച്ചത്. കുലകൾ ഇന്ന് പഴുക്കക്കിടും. പന്തീരായിരം വഴിപാടിനുള്ള പഴക്കുലകൾ വഹിച്ചുള്ള നാമജപ ഘോഷയാത്ര ചൊവ്വാഴ്ച രാവിലെ ഏഴിന് തുകലശ്ശേരി മഹാദേവക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. ഘോഷയാത്രയായി എത്തിക്കുന്ന പടറ്റിക്കുലകൾ മണ്ഡപത്തിൽ സമർപ്പിച്ചശേഷം രാവിലെ എട്ടിനുള്ള പന്തീരടി പൂജവേളയിലാണ് നിവേദിക്കുന്നത്. മാർച്ച് അഞ്ചിന് വൈകീട്ട് 5.35നും 6.05നും മധ്യേ പത്തുദിവസം നീളുന്ന ഉത്സവത്തിന് കൊടിയേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story