Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകലുങ്ക് നികത്തി...

കലുങ്ക് നികത്തി കെട്ടിടം നിർമിക്കാനുളള നീക്കം തടഞ്ഞു

text_fields
bookmark_border
തിരുവല്ല: നെടുമ്പ്രം ഒറ്റത്തെങ്ങ് ജങ്​ഷന് സമീപം കലുങ്ക് നികത്തി കെട്ടിടം നിർമിക്കാൻ സ്വകാര്യവ്യക്തി നടത്തിയ നീക്കം ഗ്രാമപഞ്ചായത്ത്​ അംഗവും നാട്ടുകാരും ചേർന്ന് തടഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വില്ലേജ് ഓഫിസർ നിരോധന ഉത്തരവ് നൽകി. കലുങ്ക് മണ്ണിട്ടുനികത്തി സമീപ പുരയിടത്തിൽ കെട്ടിടം നിർമിക്കാൻ സ്വകാര്യവ്യക്തി നടത്തിയ നീക്കമാണ് ശനിയാഴ്ച രാവിലെ 11ഓടെ നെടുമ്പം ഗ്രാമപഞ്ചായത്ത്​ അംഗം ജിജോ ചെറിയാന്‍റെ നേതൃത്വത്തിൽ തടഞ്ഞത്. തുടർന്ന് വില്ലേജ് ഓഫിസറും കൃഷി ഓഫിസറും സ്ഥലത്തെത്തി. നിർമാണം അനധികൃതമാണെന്ന് ബോധ്യമായതിനെത്തുടർന്ന് വസ്തു ഉമക്ക്​ നിരോധന ഉത്തരവ് നൽകുകയായിരുന്നു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശത്ത് കലുങ്ക് നികത്തുന്നത് കൂടുതൽ ദുരിതങ്ങൾക്ക് കാരണമാകുമെന്നും നിർമാണം തുടർന്നാൽ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ജിജോ ചെറിയാൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story