Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅപചയങ്ങൾക്ക്​ കാരണം...

അപചയങ്ങൾക്ക്​ കാരണം മതപഠനത്തിന്‍റെ അഭാവം

text_fields
bookmark_border
അപചയങ്ങൾക്ക്​ കാരണം മതപഠനത്തിന്‍റെ അഭാവം
cancel
റാന്നി: ശരിയായ മതപഠനത്തിന്‍റെ അഭാവവും ആചാര്യ വചനങ്ങളോടുള്ള അവഗണനയുമാണ് സമൂഹത്തിൽ ഇന്ന്​ കാണുന്ന അപചയങ്ങൾക്ക്​ കാരണമെന്ന്​ മതപാഠശാല അധ്യാപക പരിഷത്ത് പ്രസിഡന്‍റ്​ വി.കെ. രാജഗോപാൽ അഭിപ്രായപ്പെട്ടു. 76ാമത്​ റാന്നി ഹിന്ദുമഹാസമ്മേളനത്തിന്‍റെ മൂന്നാം ദിവസം നടന്ന രവിവാര പാഠശാല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവമത സാരവും ഒന്നാണെന്ന് ആചാര്യന്മാർ പറഞ്ഞുതന്നിട്ടും കേവലം സ്വാർഥലാഭത്തിനുവേണ്ടി മതവിശ്വാസികൾ തമ്മിൽ കലഹിക്കുകയാണ്. ഓരോ മതത്തിന്‍റെയും അന്തസ്സത്ത മനസ്സിലാക്കി പ്രവർത്തിച്ചാൽ സമൂഹത്തിലെ വിഭാഗീയതയും വർഗീയതയും ഒഴിവാക്കാൻ കഴിയും. അതിനുവേണ്ടി മതപാഠശാലകളെ ഗ്രാമീണ സാംസ്കാരിക കേന്ദ്രങ്ങളായിക്കണ്ട് പ്രോത്സാഹിപ്പിക്കണമെന്നും രാജഗോപാൽ പറഞ്ഞു. ചടങ്ങിൽ പരിഷത്ത് മുൻ സെക്രട്ടറി ടി.കെ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻഡോവ് കമ്മിറ്റി കൺവീനർ പി. ചന്ദ്രമോഹൻ സ്വാഗതവും സെക്രട്ടറി രവീന്ദ്രൻ നായർ നന്ദിയും പറഞ്ഞു. Ptl rni _1hindu mathasammelenam ഫോട്ടോ: റാന്നി ഹിന്ദുമഹാസമ്മേളനത്തിൽ നടന്ന രവിവാര പാഠശാല സമ്മേളനം മതപാഠശാല അദ്ധ്യാപക പരിഷത്ത് പ്രസി ഡന്‍റ്​ വി.കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story