Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകനാൽ വൃത്തിയാക്കാതെ...

കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടു; വീടുകളിൽ വെള്ളം കയറി

text_fields
bookmark_border
കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടു; വീടുകളിൽ വെള്ളം കയറി
cancel
പന്തളം: കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് കനാലിന്‍റെ അരികിൽ താമസിക്കുന്ന വീടുകളിൽ വെള്ളം കയറി. വെള്ളിയാഴ്ച വൈകീട്ടാണ്​ കുരമ്പാല-പൂഴിയക്കാട് പ്രദേശത്തുകൂടി പോകുന്ന കെ.ഐ.പി കനാലിൽ വെള്ളം തുറന്നുവിട്ടത്. കടുത്ത വേനലിൽ കൃഷി ആവശ്യത്തിനായി വെള്ളം തുറന്നു വിടുന്നതാണെങ്കിലും കനാലിൽ അറ്റകുറ്റപ്പണി നടത്താതെ വെള്ളം തുറന്നുവിട്ടതാണ് പരിസരത്തെ മിക്ക വീടുകളിലും വെള്ളം കയറാൻ കാരണം. പന്തളം, പുഴിയക്കാട് തവളംകുളം ശരത് ഭവനിൽ ശശിധരക്കുറുപ്പ്, സുജിത് ഭവനിൽ പങ്കജാക്ഷ കുറുപ്പ്, ശരത് ഭവനിൽ ശോഭനയമ്മ എന്നിവരുടെ വീടുകളിൽ മുറ്റത്തും പരിസരത്തും വെള്ളക്കെട്ട് രൂക്ഷമാണ്. കനാൽ കരകവിഞ്ഞൊഴുകി വീട്ടുപരിസരത്ത് വെള്ളം കെട്ടിനിൽക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസമായി ഈ സ്ഥിതി തുടരുകയാണെന്ന് വീട്ടുകാർ പറഞ്ഞു. ഫോട്ടോ: പൂഴിക്കാട് തവളംകുളത്തെ ശശിധരക്കുറുപ്പിന്‍റെ വീട്ടുമുറ്റത്ത്​ കനാൽ വെള്ളം കയറിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story