Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:37 AM IST Updated On
date_range 26 Feb 2022 5:37 AM ISTഎസ്.എൻ.ഡി.പി മേഖല സമ്മേളനങ്ങൾ തുടങ്ങുന്നു
text_fieldsbookmark_border
തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂനിയൻതല മേഖല സമ്മേളനങ്ങൾക്ക് ഞായറാഴ്ച രാവിലെ ഒമ്പതിന് മല്ലപ്പള്ളി ശാഖ ഓഡിറ്റോറിയത്തിൽ തുടക്കമാകും. ടി.കെ. മാധവൻ മേഖലയിലെ ശാഖകളായ കുന്നന്താനം 50, ആഞ്ഞിലിത്താനം 784, മല്ലപ്പള്ളി 863, കവിയൂർ 1118, ആനിക്കാട് 1277, മഠത്തുംഭാഗം 1531, കുന്നന്താനം പൊയ്ക 4538, തുരുത്തിക്കാട് 6391 ശാഖകളാണ് മല്ലപ്പള്ളിയിൽ പങ്കെടുക്കുന്നത്. യൂനിയൻ പ്രസിഡന്‍റ് ബിജു ഇരവിപേരൂരിന്‍റെ അധ്യക്ഷതയിൽ എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ ഉദ്ഘാടനം ചെയ്യും. യൂനിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ആമുഖപ്രസംഗം നടത്തും. വൈദ്യുതി മുടങ്ങും തിരുവല്ല: പൊടിയാടി-തിരുവല്ല റോഡ് നിർമാണ ഭാഗമായി പോസ്റ്റുകൾ മാറ്റിയിടുന്ന ജോലികൾ നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ ഉണ്ടപ്ലാവ്, ചൂന്താര, കയ്‌റോസ്, പൊടിയാടി എസ്.എൻ.ഡി.പി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അസി.എൻജിനീയർ അറിയിച്ചു. അനുമോദന സമ്മേളനം പാരിതോഷിക വിതരണവും തിരുവല്ല: ചാത്തങ്കരി എസ്.എൻ.ഡി.പി സ്‌കൂളിൽ നടന്ന അനുമോദന സമ്മേളനവും പാരിതോഷിക വിതരണവും തിരുവല്ല യൂനിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ബിജു ഇരവിപേരൂർ അധ്യക്ഷത വഹിച്ചു. ഡി.ഇ.ഒ പി. പ്രസീന അവാർഡ് വിതരണം നടത്തി. പുളിക്കീഴ് ബ്ലോക്ക് മെംബർ അരുന്ധതി അശോക് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ബി. ഷീജ, പഞ്ചായത്ത് മെംബർ ഷീന മാത്യു, പെരിങ്ങര സഹകരണ ബാങ്ക് പ്രസിഡന്റ് സാം ഈപ്പൻ, റോട്ടറി ക്ലബ് ജില്ല പ്രോജക്ട് മാനേജർ അഡ്വ. സതീഷ് ചാത്തങ്കരി, പി.ടി.എ പ്രസിഡന്‍റുമാരായ അനിൽകുമാർ, മഞ്ജു സോമൻ, അധ്യാപകരായ സുനി ജോൺ, കലാകുമാരി, ജോളി, ശാഖ പ്രസിഡന്‍റ് സന്തോഷ് പെരുമാതയിൽ, സെക്രട്ടറി ബൈജു മണ്ണങ്കര, വൈസ് പ്രസിഡന്‍റ് ഉദയൻ, സ്റ്റാഫ് സെക്രട്ടറി സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story