Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:35 AM IST Updated On
date_range 26 Feb 2022 5:35 AM ISTകടമ്പനാട് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി
text_fieldsbookmark_border
അടൂർ: കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രിയങ്ക പ്രതാപ്, വൈസ് പ്രസിഡന്‍റ് എസ്. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ട് ഗ്രാമപഞ്ചായത്ത് പാസാക്കിയ പ്രമേയം കൈമാറിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ദിനംപ്രതി നാനൂറിലധികം രോഗികളാണ് ഇവിടെ ചികിത്സക്ക് എത്തുന്നത്. ഇവിടെ ആധുനിക സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ അടൂർ ഗവ. ആശുപത്രിയെയാണ് ആളുകൾ ആശ്രയിച്ചിരുന്നത്. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്‍റെ ഒന്നാം ഘട്ടമായി സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്നീഷൻ തസ്തികകൾ പുതുതായി സൃഷ്ടിച്ച് ഉത്തരവിറങ്ങി. PTL ADR PHC കടമ്പനാട് പ്രാഥമികാരോഗ്യകേന്ദ്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
