Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജനത കൺസ്ട്രക്​ഷൻസ്...

ജനത കൺസ്ട്രക്​ഷൻസ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയനിൽ ഭിന്നതയില്ലെന്ന്

text_fields
bookmark_border
പത്തനംതിട്ട: എച്ച്.എം.എസിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംസ്ഥാന പ്രസിഡന്‍റ് ആനി സ്വീറ്റി. സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന മനയത്ത് ചന്ദ്രനെയും ഓർഗനൈസിങ്​ സെക്രട്ടറിയായിരുന്ന ഒ.പി. ശങ്കരനെയും സംഘടന വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ കഴിഞ്ഞ ആറിന്​ ചേർന്ന സംസ്ഥാന കമ്മിറ്റി പുറത്താക്കിയതാണ്. നിയമവിരുദ്ധമായി യോഗം ചേർന്നതിന് വർക്കിങ്​ പ്രസിഡന്‍റ് കെ.കെ. കൃഷ്ണനെ സ്ഥാനത്തുനിന്നും നീക്കിയതാണ്. എച്ച്. എം .എസ്​ അഫിലിയേഷൻ ഫീസ് ഉൾപ്പെടെ എട്ടുവർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. എൽ.ജെ.ഡിയുമായി ബന്ധപ്പെട്ട് ട്രേഡ് യൂനിയൻ ചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയാണ് താനെന്ന് ആനി സ്വീറ്റി പറഞ്ഞു. പാർട്ടിയുടെ പൂർണ പിന്തുണയോടെയാണ് യൂനിയൻ മുന്നോട്ടുപോകുന്നത്. സംഘടനയുടെ രജതജൂബിലി സമ്മേളനം 26, 27 തീയതികളിൽ അടൂരിൽ നടക്കുകയാണ്. എൽ.ജെ.ഡി നേതാക്കളും എച്ച്. എം. എസ് നേതാക്കളും ഇതിൽ പങ്കെടുക്കുമെന്നും തന്നെ പ്രസിഡന്‍റ്​ സ്ഥാനത്തുനിന്ന്​ നീക്കിയതായ പ്രസ്താവനക്ക്​ അടിസ്ഥാനമില്ലെന്നും അവർ അറിയിച്ചു. ചിത്രം PTL 14 AWARD മികച്ച മൃഗക്ഷേമ പ്രവർത്തനത്തിന്​ മൃഗസംരക്ഷണ വകുപ്പിന്‍റെ അവാർഡ്​ നേടിയ പത്തനംതിട്ട കുലശേഖരപതിയിൽ എം.കെ. മുഹമ്മദാലി. ലോക്ക്​ ഡൗൺ കാലത്ത്​ തെരുവ്​ നായ്ക്കൾക്ക്​ മുടങ്ങാതെ ഭക്ഷണം നൽകിയത്​ പരിഗണിച്ചാണ്​ അവാർഡ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story