Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഡി.വൈ.എഫ്​.ഐ സംസ്ഥാന...

ഡി.വൈ.എഫ്​.ഐ സംസ്ഥാന സമ്മേളനം ഏപ്രിലിൽ പത്തനംതിട്ടയിൽ

text_fields
bookmark_border
പത്തനംതിട്ട: ഡി.വൈ.എഫ്​.ഐ സംസ്ഥാന സമ്മേളനം ഏപ്രിൽ 27, 28, 29, 30 തീയതികളിൽ പത്തനംതിട്ടയിൽ നടക്കും. ഇതിന്‍റെ സംഘാടകസമിതി രൂപവത്​കരണ യോഗം 26ന്​ രാവിലെ 10.30ന്​ പത്തനംതിട്ട സെന്‍റ്​ സ്റ്റീഫൻസ്​ പാരിഷ്​ ഹാളിൽ നടക്കും. അഖിലേന്ത്യ പ്രസിഡന്‍റ്​ എ.എ. റഹീം ഉദ്​ഘാടനം ചെയ്യും. സമ്മേളനത്തെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ ജില്ലയിൽ ആരംഭിച്ചു. ആദ്യമായാണ്​ ജില്ല ഡി.വൈ.എഫ്​.ഐ സംസ്ഥാന സമ്മേളനത്തിന്​ വേദിയാകുന്നത്​. 15ാം സംസ്ഥാന സമ്മേളനമാണ്​ പത്തനംതിട്ടയിൽ നടക്കുന്നത്​. നിലവിൽ ജില്ല പ്രസിഡന്‍റ്​ സംഗേഷ്​ ജി. നായരും സെക്രട്ടറി പി.ബി. സതീഷ്​കുമാറുമാണ്​. ജില്ലയിൽനിന്നുള്ള എം.എൽ.എ കെ.യു. ജനീഷ്​ കുമാർ സംസ്ഥാന വൈസ്​ പ്രസിഡന്‍റുകൂടിയാണ്​. സമ്മേളന ഭാഗമായി വിവിധ സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ എന്നിവ ഉണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story