Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:30 AM IST Updated On
date_range 25 Feb 2022 5:30 AM ISTജനത കൺസ്ട്രക്ഷൻസ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ സമ്മേളനം
text_fieldsbookmark_border
പത്തനംതിട്ട : ജനത കൺസ്ട്രക്ഷൻസ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (എച്ച്. എം. എസ് ) രജതജൂബിലി സമ്മേളനം 26,27 തീയതികളിൽ അടൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 26ന് രാവിലെ 10.30ന് പതാക ഉയർത്തൽ. 27ന് രാവിലെ 9.30 ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജെ. ഡി. എസ് സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി. തോമസ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. പ്രതിനിധി സമ്മേളനം അഡ്വ. തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് സുഹൃദ്സമ്മേളനം വി .കുഞ്ഞാലി ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. അനന്തഗോപൻ മുഖ്യാതിഥിയായിരിക്കും. വൈകീട്ട് നാലിന് സമാപനസമ്മേളനം മുൻമന്ത്രി സി.കെ. നാണു ഉദ്ഘാടനം ചെയ്യും . വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് അഡ്വ. ആനി സിറ്റി, സെക്രട്ടറി ശശി പേരൂർ, കൺവീനർ ജോസ് കാഞ്ഞിരത്തുംമൂട്ടിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story