Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഏറത്ത് ഗ്രാമപഞ്ചായത്ത്...

ഏറത്ത് ഗ്രാമപഞ്ചായത്ത് ഉൽപാദിപ്പിച്ചു; ഫലവൃക്ഷ തൈകൾ അയൽ ഗ്രാമങ്ങൾക്ക് തണലേകും

text_fields
bookmark_border
ഏറത്ത് ഗ്രാമപഞ്ചായത്ത് ഉൽപാദിപ്പിച്ചു; ഫലവൃക്ഷ തൈകൾ അയൽ ഗ്രാമങ്ങൾക്ക് തണലേകും
cancel
അടൂർ: പരിസ്ഥിതി ദിനത്തിൽ നാടിന് തണലേകാൻ ഉൽപാദിപ്പിച്ച തൈകൾ ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറി. ഏറത്ത് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സാമൂഹിക വനം വകുപ്പുമായി ചേർന്ന് മണക്കാല എൻജിനീയറിങ് കോളജ് വളപ്പിലെ നഴ്സറിയിൽ ഉൽപാദിപ്പിച്ച 17 ൽ പരം ഇനങ്ങളിൽപ്പെട്ട ഇരുപതിനായിരം തൈകളാണ് പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഏറത്ത്, ഏനാദിമംഗലം, ഏഴംകുളം, കടമ്പനാട്, കലഞ്ഞൂർ, കൊടുമൺ, പള്ളിക്കൽ എന്നീ പ്രദേശങ്ങളിൽ തണലാകുന്നത്. മദർ ബഡിൽ സജ്ജീകരിച്ചിരിക്കുന്ന തൈകൾ അതത് പഞ്ചായത്തുകളിൽ ക്രമീകരിച്ചിരിക്കുന്ന സെക്കൻഡറി ബെഡിലേക്ക് കൈമാറും. പരിസ്ഥിതി ദിനത്തിൽ ഈ തൈകൾ തൊഴിലുറപ്പ് തൊഴിലാളികൾ അതത് പഞ്ചായത്തുകളിൽ നട്ട് പരിപാലിക്കും. മാതളം, തേക്ക്, സീതപ്പഴം, ആര്യവേപ്പ്, ചന്ദനം, കണിക്കൊന്ന, പേര, ദന്തപ്പാല, നെല്ലി, ശീലാന്ത, ഈട്ടി, രക്തചന്ദനം, നീർമരുത്, കുടംപുളി, കശുമാവ്, പ്ലാവ്,മുരിങ്ങ എന്നീ തൈകൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്. പഞ്ചായത്തുകളിലെ സെക്കൻഡറി ബെഡിലേക്ക് തൈകൾ മാറ്റി നടുന്നതിനായി ഏറത്ത് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ സന്തോഷ് ചാത്തന്നൂപുഴ കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ടി.വി. പുഷ്പവല്ലിക്ക് തൈ കൈമാറി ഉദ്ഘാടനം ചെയ്തു. PTL ADR Erath ഏറത്ത് ഗ്രാമ പഞ്ചായത്ത്‌ നട്ടുവളർത്തിയ ഫലവൃക്ഷ തൈ വിതരണം പ്രസിഡന്‍റ്​ സന്തോഷ് ചാത്തന്നൂപുഴ കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.വി. പുഷ്പവല്ലിക്ക് തൈ കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story