Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകല്ലുംകടവില്‍ പാലംപണി...

കല്ലുംകടവില്‍ പാലംപണി തുടങ്ങി

text_fields
bookmark_border
കല്ലുംകടവില്‍ പാലംപണി തുടങ്ങി
cancel
നിലവിലുള്ള കോണ്‍ക്രീറ്റ് പാലം നിലനിര്‍ത്തി സമാന്തരമായാണ് പുതിയ പാലം ഉയരുന്നത് അടൂര്‍: തമിഴ്‌നാടിനെയും തീരദേശമായ ആലപ്പുഴയെയും ബന്ധിപ്പിക്കുന്ന കായംകുളം-പത്തനാപുരം, പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതകളുടെ സംഗമസ്ഥാനമായ കല്ലുംകടവില്‍ പാലം നിര്‍മാണം തുടങ്ങി. മുമ്പ് കായംകുളം മുതല്‍ പുനലൂര്‍ വരെയുണ്ടായിരുന്ന പാത പകുത്ത് പുനലൂര്‍ മുതല്‍ കല്ലുംകടവ് വരെ മൂവാറ്റുപുഴ പാതയുടെ ഭാഗമായി മാറ്റുകയായിരുന്നു. കല്ലുംകടവ് വലിയതോടിനു കുറുകെയുണ്ടായിരുന്ന നൂറ്റാണ്ട്​ പഴക്കമുള്ള പാലം പൊളിച്ചുമാറ്റിയാണ് വീതികൂട്ടി പാലം നിര്‍മിക്കുന്നത്. ഉയരമേറിയ റോഡരികിൽനിന്ന് മണ്ണുമാന്തിയന്ത്രവും നിര്‍മാണസാമഗ്രികളും തോട്ടിലേക്ക് എത്തിക്കാന്‍ ഇരുഭാഗത്തുനിന്നും താഴേക്ക് റോഡ് നിര്‍മിച്ചിട്ടുണ്ട്. തോട്ടിലെ ജലമൊഴുക്ക് നിയന്ത്രിക്കാന്‍ മണല്‍ചാക്കുകള്‍ അടുക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നു. തൂണ്​ നിര്‍മിക്കുന്നതിന്​ കുഴിക്കേണ്ട ഭാഗമാണിത്. ഒരുവശത്തുകൂടി വെള്ളം തിരിച്ചുവിട്ടു. ഇരുകരയിലും നടുക്ക് തോട്ടിലും കോണ്‍ക്രീറ്റ് തൂണുകള്‍വരുന്ന രീതിയിലാണ് നിര്‍മാണം. റോഡ്​ നിര്‍മാണം പുരോഗമിക്കുന്നതിനൊപ്പം പാലവും പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള കോണ്‍ക്രീറ്റ് പാലം നിലനിര്‍ത്തി അതിന്​ സമാന്തരമായാണ് പുതിയ പാലം ഉയരുന്നത്. പാലമുള്ളതിനാല്‍ ഗതാഗതത്തെ ബാധിക്കാത്ത തരത്തില്‍ നിര്‍മാണം നടത്താന്‍ കഴിയും. പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ കല്ലുംകടവില്‍ ഇരട്ടപ്പാലത്തിലൂടെയാവും ഗതാഗതം. PTL ADR Bridge കല്ലുംകടവില്‍ പാലം നിര്‍മാണത്തിന്റെ ഭാഗമായി മണല്‍ചാക്കുകള്‍ അടുക്കിയപ്പോള്‍ lead 4
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story