Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:35 AM IST Updated On
date_range 24 Feb 2022 5:35 AM ISTകമ്പോസ്റ്റ് യൂനിറ്റ് വിതരണം
text_fieldsbookmark_border
പത്തനംതിട്ട: നഗരത്തിലെ മുഴുവൻ വീടുകളിലും ഉറവിട മാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്തും. ഇതിനായി ഗാർഹിക ഉപഭോക്താക്കൾക്ക് റിങ് കമ്പോസ്റ്റ് യൂനിറ്റുകൾ നൽകുന്നതിന്‍റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. ഈ വർഷം 1000 വീടുകൾക്ക് റിങ് കമ്പോസ്റ്റ് യൂനിറ്റ് നൽകും. 2500 രൂപ വിലയുള്ള റിങ് കമ്പോസ്റ്റ് യൂനിറ്റുകൾ 250 രൂപ സബ്സിഡി നിരക്കിലാണ് നൽകുന്നത്. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ജെറി അലക്സ്, നഗരസഭ സെക്രട്ടറി ഷെർള ബീഗം, ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഇനിയും റിങ് കമ്പോസ്റ്റ് ആവശ്യമുള്ള നഗരസഭ പരിധിയിലുള്ളവർ റേഷൻ കാർഡ് കോപ്പി, ആധാർ കോപ്പി, സബ്സിഡി നിരക്ക് 250 രൂപ സഹിതം നഗരസഭ ആരോഗ്യവിഭാഗത്തിൽ അപേക്ഷ നൽകാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story