Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:34 AM IST Updated On
date_range 24 Feb 2022 5:34 AM ISTപന്തളത്ത് അനധികൃത കെട്ടിട നിർമാണം വ്യാപകം
text_fieldsbookmark_border
പന്തളം: അധികൃതരെ നോക്കുകുത്തിയാക്കി . മുൻ നഗരസഭ സെക്രട്ടറി എസ്. ജയകുമാർ നിലവിൽ പന്തളത്ത് ഒമ്പതോളം ബഹുനിലക്കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത് അനധികൃതമായാണെന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നു. കൂടാതെ, രണ്ടു കെട്ടിടത്തിനെതിരെ സ്വന്തം നിലയിൽ വിജിലൻസിനെ സമീപിക്കുകയും ചെയ്തു. ഇത്തരം പരാതികൾ നിലനിൽക്കുന്നതിടെയാണ് വീണ്ടും നഗരസഭയുടെ അനുമതി ഇല്ലാതെ ബഹുനില കെട്ടിടങ്ങൾ ഉയരുന്നത്. ഇത്തരം കെട്ടിടങ്ങൾക്കെതിരെ മന്ത്രിതലത്തിൽ വരെ പരാതി എത്തിയിട്ടും നഗരസഭ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. വാഹന പാർക്കിങ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മാത്രമേ കെട്ടിടങ്ങൾ നിർമിക്കാവൂ എന്ന ചട്ടം ഇവിടെ പാലിക്കുന്നില്ല. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് കെട്ടിടങ്ങൾ പലതും ഉയരുന്നത്. പന്തളത്ത് പ്രവർത്തിച്ച പെട്രോൾ പമ്പിന് അനുമതിയില്ലെന്ന് കാണിച്ച് നഗരസഭ നോട്ടീസ് നൽകിയെങ്കിലും അതിനെ മറികടന്ന് പെട്രോൾ പമ്പ് തുറന്നുപ്രവർത്തിച്ചു. പെട്രോൾ പമ്പിനെതിരെ നഗരസഭ നോട്ടീസ് നൽകിയപ്പോൾ ഹൈകോടതിയിൽ പോയി അനുമതി വാങ്ങിയാണ് പമ്പ് പ്രവർത്തിക്കുന്നത്. രണ്ട് സെന്‍റിലും മറ്റും വീട് നിർമിക്കുന്നവർക്ക് അനുമതി നിഷേധിക്കുന്ന നഗരസഭ അധികൃതർ നിയമം ലംഘിച്ചുള്ള ബഹുനില കെട്ടിടനിർമാണത്തിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story