Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:33 AM IST Updated On
date_range 24 Feb 2022 5:33 AM ISTശിവരാത്രി ഉത്സവം കൊടിയേറി
text_fieldsbookmark_border
തിരുവല്ല: ചാത്തങ്കരി അർധനാരീശ്വര ക്ഷേത്രത്തിൽ . എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിങ് ഓഫിസർ എസ്. രവീന്ദ്രൻ ധർമപതാക ഉയർത്തി. തിരുവല്ല യൂനിയൻ പ്രസിഡന്‍റ് ബിജു ഇരവിപേരൂർ, അനിൽ ചക്രപാണി എന്നിവർ പങ്കെടുത്തു. നിരണം ചുണ്ടന്‍റെ നിർമാണത്തിന് സംഭാവന നൽകി തിരുവല്ല: ജില്ലയിലെ ആദ്യ ചുണ്ടൻവള്ളമായ നിരണം ചുണ്ടന്‍റെ നിർമാണത്തിന് ചക്കുളം പ്രിയദർശിനി കുടുംബശ്രീ യൂനിറ്റ് 10,001 രൂപ നൽകി. യൂനിറ്റ് പ്രസിഡൻറ് രാജമ്മ ശശി തുക ട്രഷറർ ജോബി ആലപ്പാടിന് കൈമാറി. തോമസ് പുരക്കൽ, വാർഡ് മെംബർ സാറാമ്മ ഗീവർഗീസ്, അജിൽ പുരക്കൽ, റോബി തോമസ്, സുധർമ മഹേശൻ, ദിലീപ്, അശോകൻ, റെന്നി തേവേരിൽ എന്നിവർ സംസാരിച്ചു. നിക്ഷേപ സമാഹരണ യജ്ഞം തിരുവല്ല: സർക്കിൾ സഹകരണ യൂനിയന്‍റെ താലൂക്കുതല നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി. സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു. കടപ്ര സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ജോസഫ് തോമസ് അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story