Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമരണത്തിലും ഒരുമിച്ച്​...

മരണത്തിലും ഒരുമിച്ച്​ കൂട്ടുകാർ

text_fields
bookmark_border
മരണത്തിലും ഒരുമിച്ച്​ കൂട്ടുകാർ
cancel
പന്തളം: മരണത്തിലും കൂട്ടുകാർ ഒരുമിച്ചു. ചൊവ്വാഴ്ച പുലർച്ച അഞ്ചരയോടെ എം.സി റോഡിൽ കുറവിലങ്ങാട് മോനിപ്പള്ളിയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പറന്തൽ, പൊങ്ങലടി കൊട്ടിലുവിളയിൽ ഗോപാലകൃഷ്ണപിള്ളയുടെ മകൻ കുട്ടൻ എന്ന ശ്രീജിത് (37), പറന്തൽ കലതിവിളയിൽ മനോജ് ഭവനിൽ പരേതനായ ഭാസ്കര‍ൻെറ മകൻ മനോജ് (35) എന്നിവർ ഉറ്റ ചങ്ങാതികളായിരുന്നു. നാട്ടുകാർക്കും പ്രിപ്പെട്ടവരായ ഇവരുടെ വേർപാട് നാടിനെയാകെ കണ്ണീരിലാഴ്ത്തി. മറ്റൊരു സുഹൃത്തായ പറന്തൽ, വല്ലാറ്റൂർയിൽ, മനു ലാൻഡിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് മെംബർ വി.എം. മധുവി‍ൻെറ മകൻ എം. മനുവിനെ അബൂദബിയിലേക്ക് യാത്രയാക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചശേഷം തിരികെ മടങ്ങുമ്പോഴാണ്​ കാർ അപകടത്തിൽപ്പെട്ടത്. അബൂദബിയിലായിരുന്ന മനു അവധിക്ക് നാട്ടിലെത്തി അഞ്ചുമാസത്തിന് ശേഷമാണ്​ മടങ്ങിയത്​. ശ്രീജിത്തും മനോജും കുട്ടിക്കാലം മുതലേ ഒരുമിച്ചാണ് എല്ലായിടത്തും യാത്ര. അബൂദബിലായിരുന്നു ശ്രീജിത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി മനോജിനോടൊപ്പം ഇലക്ട്രോണിക് പമ്പിൽ ജോലി ചെയ്തുവരുകയായിരുന്നു. മനോജ് വീടിന് സമീപം പുതിയ വീട് നിർമിച്ചുവരുകയായിരുന്നു. 4. മനോജി‍ൻെറ നിർമാണം പൂർത്തിയാകാത്ത വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story