Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'പണിപാളി';...

'പണിപാളി'; നിർമാണത്തിനിടെ തന്നെ ടാർ ഇളകി

text_fields
bookmark_border
പണിപാളി; നിർമാണത്തിനിടെ തന്നെ ടാർ ഇളകി
cancel
കോന്നി: നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ കോന്നി പൂങ്കാവ് ചന്ദനപ്പള്ളി റോഡിൽ ആദ്യമിട്ട ടാറിങ് ഇളകിത്തുടങ്ങി. കോന്നി ടൗൺ, ആനക്കൂട്, മരങ്ങാട് മുക്ക്‌ ഇളകൊള്ളൂർ ഭാഗങ്ങളിലാണ് ടാറിങ്​ ഇളകിത്തുടങ്ങിയിരിക്കുന്നത്. കൂടാതെ റോഡി‍ൻെറ പല ഭാഗങ്ങളിലും ടാർ ചെയ്ത ഭാഗങ്ങൾ ഇടിഞ്ഞുതാഴ്ന്നിട്ടുമുണ്ട്. 9.75 കോടിയുടെ പ്രവർത്തനങ്ങളാണ് ചന്ദനപ്പള്ളി റോഡിൽ നടക്കുന്നത്. ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ്​ നടക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് മുമ്പും പരാതികൾ ഉയർന്നിരുന്നു. ഉന്നത നിലവാരത്തിൽ ടാറിങ് നടത്തുമ്പോൾ പഴയ ടാറിങ്​ പൂർണമായി ഇളക്കിമാറ്റി പിന്നീട്‌ മണ്ണിട്ട് ലെവൽ ചെയ്തശേഷം മെറ്റൽ കല്ലുകൾ നിരത്തി റോളർ ഉപയോഗിച്ച് ഉറപ്പിച്ചതിനുശേഷമാണ് ടാറിങ് നടത്തുന്നത്. എന്നാൽ, ഇതേ റോഡിൽ പലയിടത്തും പഴയ ടാറിങ് ഇളക്കാതെ അതിന് മുകളിലൂടെ പുതിയ ടാറിങിന്‍റെ ആദ്യഘട്ടം ചെയ്തത്​. ആശാസ്ത്രീയമായ ഈ നിർമാണ രീതിയാണ് ടാറിങ് ഇളക്കിമാറ്റാൻ കാരണമെന്നും ആക്ഷേപമുയരുന്നു. വള്ളിക്കോട് ഭാഗത്ത് പൂട്ടുകട്ടകൾ പാകിയത് സംബന്ധിച്ചും പൂങ്കാവ് റോഡിൽനിന്ന്​ പുനലൂർ -മൂവാറ്റുപുഴ പാതയിലേക്ക് കടക്കുന്ന ഉപറോഡി‍ൻെറ നിർമാണത്തിൽ ആശാസ്ത്രീയത ഉണ്ടെന്നും മുമ്പും ആക്ഷേപങ്ങൾ ഉയർന്നിരുന്നു. കരാർ പ്രകാരം ഓട നിർമാണം പൂർത്തിയായിട്ടില്ല. ഒമ്പത് മാസത്തോളം കോന്നി-ചന്ദനപ്പള്ളി റോഡി‍ൻെറ പല ഭാഗങ്ങളും ഓട നിർമാണത്തി‍ൻെറ പേരിൽ ഇളക്കിയിട്ടതുമൂലം അതിരൂക്ഷമായ പൊടിശല്യമായിരുന്നു. പിന്നീട് എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് വേഗത്തിൽ പ്രവൃത്തി തുടങ്ങിയത്. എന്നാൽ, നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പടം: ചന്ദനപ്പള്ളി റോഡിൽ ആദ്യമിട്ട ടാറിങ് ഇളകിത്തുടങ്ങിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story