Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:38 AM IST Updated On
date_range 22 Feb 2022 5:38 AM ISTപഠനപ്രവർത്തനം ദൃശ്യവത്കരിച്ച് എം.സി യു.പി.എസ്
text_fieldsbookmark_border
റാന്നി: മുഴുവൻ സമയ അധ്യയനം ആരംഭിക്കുന്ന ദിവസം കുട്ടികൾക്ക് കൗതുകം നൽകാൻ പഠനപ്രവർത്തനം ദൃശ്യവത്കരിച്ച് ചേത്തക്കൽ എം.സി യു.പി സ്കൂൾ. ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്ത് കുളം എന്ന ആവാസവ്യവസ്ഥയാണ് അധ്യാപകർ ക്ലാസിൽ ഒരുക്കിയത്. പ്രകൃതിസൗഹൃദ മനോഭാവം കുട്ടികളിൽ ഉണ്ടാക്കാൻ വിവിധ ആവാസവ്യവസ്ഥകളെയും ജൈവവൈവിധ്യങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടാനുള്ള തുടർ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു. അക്കാദമിക താൽപര്യത്തോടുകൂടി നടത്തിയ പരിപാടിക്ക് പ്രഥമാധ്യാപിക ജൂബി മാത്യു, അധ്യാപകരായ മോൻസി മാത്യു, ബിനു കെ.സാം, ബിന്ദുമോൾ എബ്രഹാം, സി.ആർ.സി കോഓഡിനേറ്റർ സൈജു സക്കറിയ എന്നിവർ നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്‍റ് സിബി മാമ്മൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ptl rni _2 school Photo: മുഴുവൻ സമയ അധ്യയനം ആരംഭിക്കുന്നതിൻെറ ഭാഗമായി ചേത്തക്കൽ എം.സി യു.പി സ്കൂളിൽ നടന്ന പരിപാടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
